COVID 19Latest NewsUAENewsGulf

കൊറോണയെ വരുതിയിലാക്കി യു.എ.ഇ : പുതിയ കേസുകളില്‍ ഗണ്യമായ കുറവ് ; ചികിത്സയിലുള്ളത് 7000 ത്തോളം പേര്‍ മാത്രം

അബുദാബി • യു.എ.ഇയില്‍ പുതിയ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. ബുധനാഴ്ച 236 പുതിയ കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 390 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.

ഇതോടെ മൊത്തം കേസുകളുടെ എണ്ണം 57,734 ആയി. ഇതില്‍ 50,354 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു.

രോഗബാധിതനായി ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്നലെ മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരായി മരിച്ചവരുടെ എണ്ണം 342 ആയി.

നിലവില്‍ 7,038 പേരാണ് ചികിത്സയിലുള്ളത്.

യു.എ.ഇയിലെ രോഗമുക്തി 50,000 കടന്നു. യു.എ.ഇയിലെ സുഖംപ്രാപിക്കല്‍ നിരക്ക് 87.22 ശതമാനമാണ്. ആഗോള ശരാശരി 60.4 ശതമാനമായിരിക്കുമ്പോഴാണിത്.

മൊത്തത്തിൽ, യു‌എഇയിൽ ഏകദേശം 46 ലക്ഷം കോവിഡ് -19 പരിശോധനകൾ നടന്നിട്ടുണ്ട്, കോവിഡ് 19 കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുകയാണ് യു‌എഇ ലക്ഷ്യമിടുന്നത്.

അതേസമയം, സെപ്റ്റംബറിലെ പുതിയ അധ്യയന വർഷത്തേക്കുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് സ്വകാര്യ സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളും കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാകണമെന്ന് അബുദാബി അധികൃതർ ഇന്നലെ പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button