KeralaLatest News

ആര്‍എസ്‌എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട്: ആര്‍എസ്‌എസ് തേനാരി മണ്ഡല്‍ സഹകാര്യവാഹ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നെന്മാറ കയറാടി പീടികയില്‍ അബ്ദുള്‍ ഷുക്കൂറിന്റെ മകനും എസ്ഡിപിഐ അടിപ്പെരണ്ട മുന്‍ ബ്രാഞ്ച് പ്രസിഡന്റുമായ ഇഷാക്ക് (34), പുതുനഗരത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കാട്ടുത്തെരുവ് ഷംസുദീന്റെ മകന്‍ ഹാരിസ് (33) എന്നിവരാണ് അറസ്റ്റിലായത്.

എലപ്പുള്ളി പട്ടത്തലച്ചിയില്‍ ചായക്കട നടത്തുകയായിരുന്ന സഞ്ജിത്തിനെ ജൂണ്‍ 27ന് രാവിലെയാണ് എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഇവരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ പുതുനഗരം, നെന്മാറ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്.

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് വരെ തയ്യാറാക്കുന്ന മാഫിയ , സ്വപ്നാ സുരേഷിന്റെ സർട്ടിഫിക്കറ്റിന്‌ പിന്നാലെ പോയപ്പോൾ അറിഞ്ഞത് വൻ വ്യാജസർട്ടിഫിക്കറ്റ് റാക്കറ്റിനെ

മറ്റുപ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.പാലക്കാട് ഡിവൈഎസ്പി മനോജ്കുമാര്‍, കസബ പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.എസ്. രാജീവ്, എസ്‌ഐമാരായ മണികണ്ഠദാസ്, വിനീഷ്, ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button