തിരുവനന്തപുരം • റീബില്‍ഡ് കേരള പദ്ധതിയുടെ കണ്‍സട്ടന്‍സികളുടെ പട്ടികയില്‍ യോഗ്യതകളില്ലാത്ത കമ്പനിയെ തിരുകികയറ്റാന്‍ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്റെ നെതർലൻഡ്സ് സന്ദർശനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്ത വിദേശകമ്പനിയെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. യോഗ്യതകളില്ലാത്തതിനാൽ ടെൻഡർ നടപടികളിൽ നിന്ന് ഒഴിവാക്കിയ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കുകയായിരുന്നു.
പദ്ധതിയ്ക്കായി കൺസൽറ്റന്റുമാരെ തേടി കഴിഞ്ഞവര്‍ഷം വിളിച്ച ടെന്‍ഡറില്‍ 12 കമ്പനികൾ അപേക്ഷിച്ചു. ഇതിൽ 4 കമ്പനികളെ 2–ാം ഘട്ടത്തിലേക്കു തിരഞ്ഞെടുത്തു. അതിനിടെയാണ് മുഖ്യമന്ത്രി നെതർലൻഡ്സ് സന്ദർശിച്ചത്. ഈ സന്ദർശനത്തിനിടെ സഹായം നൽകിയ നെതർലൻഡ്സിലെ ഹസ്കോണിങ് എന്ന കമ്പനിയെയും ഒപ്പം ബെൽജിയത്തിലെ ട്രാക്ടാബെൽ എന്ന കമ്പനിയെയും അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഈ രണ്ട് കമ്പനികളെ ഉള്‍പ്പെടുത്തുന്നതിനെതിരെ ജല അതോറിറ്റി രംഗത്ത് വന്നു. വിദേശകമ്പനികൾക്കും ഇന്ത്യയിൽ പ്രവർത്തനപരിചയമില്ല എന്നതായിരുന്നു കാരണം. എന്നാൽ, അന്ന് ജലവിഭവ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അഡീഷനൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഈ കമ്പനികളെക്കൂടി അന്തിമപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കഴിഞ്ഞ മാർച്ചിൽ ഫയലിൽ കുറിച്ചു. നെതർലൻഡ്സുമായുള്ള നയതന്ത്രബന്ധത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും ഫയലിലുണ്ടായിരുന്നു. ജൂണില്‍ ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കി. അതേസമയം, ഇക്കാര്യത്തില്‍
എന്നാൽ, ഇതിനെ പദ്ധതി നടപ്പാക്കുന്ന ജല അതോറിറ്റി എതിർത്തു. 2 വിദേശകമ്പനികൾക്കും ഇന്ത്യയിൽ പ്രവർത്തനപരിചയമില്ല എന്നതായിരുന്നു കാരണം. എന്നാൽ, ജലവിഭവ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അഡീഷനൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഈ കമ്പനികളെക്കൂടി അന്തിമപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കഴിഞ്ഞ മാർച്ചിൽ ഫയലിൽ കുറിച്ചു. വ്യക്തത തേടി ഫയൽ വീണ്ടും മുഖ്യമന്ത്രിക്കു സമർപ്പിച്ച് കാത്തിരിക്കുകയാണ് ജലവകുപ്പ്.
Post Your Comments