COVID 19Latest NewsNewsIndia

രാജ്യത്ത് 12 ലക്ഷം കവിഞ്ഞ് രോഗബാധിതർ; 24 മണിക്കൂറിനിടെ രോഗംസ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. കോവിഡ് രോഗികളുടെ എണ്ണവും മരണവും ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,38,635 ആയി.

ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണ്. 1129 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങള്‍ 29,861 ഉം ആയി. 4.26 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 7.82 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി

മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.37 ലക്ഷമായി. 12,556 പേര്‍ മരിക്കുകയും ചെയ്തു. 1.26 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയില്‍ മരണം 3719 ആയി. 51,399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 2224 പേരും മരിച്ചു. 1.86 ലക്ഷം പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 3144 പേര്‍ തമിഴ്‌നാട്ടില്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 1263 ഉം പശ്ചിമബംഗാളില്‍ 1221 ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 75,833 കോവിഡ് ബാധിതരുള്ള കര്‍ണാടകയില്‍ 1519 പേരാണ് മരിച്ചത്.

ജൂലൈ 22 വരെ രാജ്യത്ത് 1,50,75,369 സാംപിളുകളാണ് ടെസ്റ്റ് ചെയ്തത്. ഇന്നലെ മാത്രം 3,50,823 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button