COVID 19Latest NewsKeralaNews

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ സംബന്ധിച്ച മന്ത്രിസഭാ യോഗതീരുമാനം

തിരുവനന്തപുരം • സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗ തീരുമാനം. നിലവില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം വിഷയം വീണ്ടും ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കും. അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി.

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇന്നലെ രോഗികളുടെ എണ്ണം ആയിരം കടന്നതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button