Latest NewsNewsLife StyleDevotional

മന്ത്രത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും പ്രണയിക്കുന്നയാളെ സ്വന്തമാക്കാം

മന്ത്രത്തിലൂടെയും പ്രാര്‍ത്ഥനകളുടേയും ഫലമായി പ്രണയിനിയെ സ്വന്തമാക്കാം. എല്ലാവര്‍ക്കും അത്ഭുതമാണ് ഇത് കേള്‍ക്കുമ്പോള്‍.

പൗരാണിക കാലം മുതല്‍ പ്രണയവും നൈരാശ്യവും ഉണ്ടായിരുന്നു എന്നതിന് ബലമേകാന്‍ ഒരുപാട് ഇതിഹാസ കഥകളും നമുക്കു മുന്നിലുണ്ട്. മുജ്ജന്മത്തിലുള്ള ഇണയെ കണ്ടെത്തുകയാണ് യഥാര്‍ത്ഥ പ്രണയത്തിലൂടെ സാധ്യമാകുന്നത് എന്നതാണ് പറയപ്പെടുന്നത്. എന്നാല്‍, ചുരുക്കം ചിലര്‍ക്ക് മാത്രമാണ് പ്രണയത്തിലൂടെ ഒന്നാകാന്‍ കഴിയുന്നത്.

ചിലര്‍ക്ക് പ്രണയം മനസ്സില്‍ മാത്രം ഒതുങ്ങി നില്‍ക്കും, ചിലര്‍ അത് പരസ്പരം തുറന്ന് പറയും, വീണ്ടും ചിലര്‍ പ്രണയികളായി മുന്നേറും, എന്നാല്‍, ചുരുക്കം ചിലര്‍ക്ക് മാത്രമായും തന്റെ പ്രണയത്തെ സ്വന്തമാക്കാന്‍ കഴിയുക.. ഇതാണ് വാസ്തവം.

വിവാഹിതരായി ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന കമിതാക്കള്‍ക്ക് പ്രണയ സാഫല്യത്തിനായുള്ള ഒരു ഉപാസന മന്ത്രം ഇതാ… പ്രണയ സാഫല്യത്തിനായി സീതാ ദേവിയെ ഉപാസിക്കുന്നതാണ് ഉത്തമം. ഇതിനായി ബുധനാഴ്ച ദിവസം ശ്രീരാമ ക്ഷേത്ര ദര്‍ശനം നടത്തി പ്രസാദം വാങ്ങി അന്ന് വൈകുന്നേരം മുതല്‍ ഉപാസന തുടങ്ങാം.

ഉപാസന തുടങ്ങുന്നതിന് മുന്‍പായി നെയ്യൊഴിച്ച് നിലവിളക്ക് തെളിയിച്ചു സീതാ സമേതനായ ശ്രീരാമനെ ധ്യാനിക്കണം. തുടര്‍ന്ന് 108 പ്രാവശ്യം വീതം

‘ഓം ഹ്രീം ഐം മിഥിലജായൈ നമ:

ഓം ഹ്രീം ഐം ജനകാത്മജായൈ നമ:

ഓം ഹ്രീം ഐം സര്‍വ്വന വശങ്കര്യെ നമ:’ എന്ന സീതാ മന്ത്രം ജപിക്കണം.

വെളുത്ത നിറത്തിലുള്ള പൂവുകള്‍ ഉപാസനയ്ക്കായി ഉപയോഗിക്കാം.

പൂര്‍ണ്ണമായും ശുദ്ധമായ ശരീരത്തോടും മനസ്സോടും കൂടി സീതാമന്ത്രം ജപിച്ചാല്‍ ഉത്തമ ഫലം സിദ്ധിക്കുന്നതാണ് എന്ന് ആചാര്യന്മാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button