COVID 19Latest NewsKuwait

കുവൈത്തില്‍ 687 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, രാജ്യത്ത്‌ നിലവിൽ ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂ പിൻവലിക്കും

കുവൈത്തില്‍ 687 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 61,872 ആയി ഉയര്‍ന്നു. അതേസമയം 727 പേര് രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ നാല് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ട് എന്‍ഐഎ

ഇതോടെ രാജ്യത്ത് കോവിഡില്‍ നിന്ന് മുക്തരായവരുടെ എണ്ണം 52, 247 ഉം മരണസംഖ്യ 421 ഉം ആയി. രാജ്യത്ത് നിലവില്‍ 9,204 സജീവ കേസുകളുണ്ട്, ഇതില്‍ 124 എണ്ണം ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് 3808 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 474,808 ആയി.

അതേസമയം കുവൈത്തിൽ കൊറോണ വൈറസ്‌ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ്‌ വരുത്തി ജന ജീവിതം സാധാരണ നിലയിലേക്ക്‌ തിരിച്ചു കൊണ്ടു വരാൻ സർക്കാർ പ്രഖ്യാപിച്ച അഞ്ചു ഘട്ട നടപടികളിൽ മൂന്നാം ഘട്ടം ജൂലായ്‌ 28 മുതൽ നടപ്പിലാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. രാജ്യത്ത്‌ നിലവിൽ ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂ ഇതോടൊപ്പം പിൻവലിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്‌.

ടാക്സി വാഹനങ്ങൾക്ക്‌ ഒരു യാത്രക്കരനെ മാത്രം കയറ്റി സർവ്വീസ്‌ നടത്തുവാനും അനുമതി നൽകി. സർക്കാർ ഓഫീസുകളിൽ നിലവിലെ 30 ശതമാനം പ്രവർത്തന ശേഷി 50 ശതമാനമായി വർദ്ധിപ്പിക്കും.

shortlink

Related Articles

Post Your Comments


Back to top button