Latest NewsCinemaMollywoodNews

തൊണ്ണൂറുകൾ കഴിഞ്ഞപ്പോൾ ഞാൻ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിൽ നിന്ന് സ്വയം പിന്മാറി തുടങ്ങിയതാണ് അതിന് കാരണം ഇതാണ്- ഉർവ്വശി പറയുന്നു

മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടെയും നായികയായി ഉർവശി അഭിനയിച്ചിട്ടുണ്ട്.

എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന ഉർവശി മലയളികളുടെ പ്രിയപ്പെട്ട നടിയാണ്. ഉർവശി ഇല്ലാത്ത സൂപ്പർതാര ചിത്രങ്ങൾ ഒരു കാലത്ത് മലയാളത്തിൽ ഉണ്ടായിരുന്നില്ല. മലയാളത്തിന് പുറമെ തമിഴിലും ഉർവശി തിളങ്ങി നിന്നിരുന്നു.

മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടെയും നായികയായി ഉർവശി അഭിനയിച്ചിട്ടുണ്ട്. പിന്നീട് മനോജ് കെ ജയനുമായുള്ള വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവുമൊക്കെ ഉർവ്വശിയെ വിവാദങ്ങളിലും എത്തേിച്ചു.

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി വ്യത്യസ്ത വേഷവുമായി വീണ്ടും മലയാളി സിനിമ പ്രേമികളെ അമ്പരപ്പിക്കാൻ ഒരുങ്ങുകയാണ് ഉർവ്വശി ഇപ്പോൾ. മലയാളത്തിലെ താരരാജാക്കൻമാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളിൽ ഒരു കാലത്ത് ഉർവശിയായിരുന്നു സ്ഥിരമായി നായിക.

ഈ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ തുടരെ നായികയായ ഉർവശി പിന്നീട് സ്വയം സൂപ്പർതാര ചിത്രങ്ങളിൽ നിന്നും പിന്മാറുകയായിരുന്നു. ഇത്തരത്തിൽ നായിക വേഷങ്ങൾ നിരസിച്ചതിന്റെ കാര്യം തുറന്ന് പറയുകയാണ് ഉർവശിയിപ്പോൾ.

മമ്മുക്കയുടെയും ലാലേട്ടന്റെയും സിനിമകളിൽ നായികയായി അഭിനയിച്ചത് എന്റെ സിനിമാ ജീവിതത്തിലെ വലിയ എക്സ്പീരിയൻസ് ആണ്. പക്ഷെ തൊണ്ണൂറുകൾ കഴിഞ്ഞപ്പോൾ ഞാൻ അവരുടെ സിനിമകളിൽ നിന്ന് സ്വയം പിന്മാറി തുടങ്ങി. പിന്നീട് ഞാൻ കൂടുതൽ ചൂസ് ചെയ്തത് സ്ത്രീ കേന്ദ്രീകൃതമായ സിനിമകളാണ്.മമ്മുക്കയുടെയും ലാലേട്ടന്റെയും സിനിമകളിൽ അഭിനയിക്കുമ്പോൾ അവർക്ക് മാത്രേ അതിൽ കൂടുതൽ പ്രാധാന്യം കാണൂ, അവരുടെ സ്റ്റാർഡത്തെ വച്ചുള്ള സിനിമയിൽ നായിക കഥാപാത്രം അപ്രസക്തമായിരിക്കും. അത് കൊണ്ടാണ് അത്തരം സിനിമകൾ സ്വീകരിക്കാൻ പിന്നീട് മടിച്ചത്.പക്ഷെ ലാലേട്ടൻ നായകനായ കളിപ്പാട്ടം പോലെയുള്ള സിനിമകളിലും മമ്മുക്കയുടെ ആയിരപ്പറ പോലെയുള്ള സിനിമകളിലും എനിക്ക് നായകനോളം തുല്യമായ വേഷം ലഭിച്ചിരുന്നുവെന്നും ഉർവ്വശി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button