കോവിഡ് കൂടുന്നതിന് എതിരാളികളെ കുറ്റം പറയുന്ന മുഖ്യമന്ത്രിയുടെ ചർമ്മബലം കാണ്ടാമൃഗത്തെ കടത്തിവെട്ടുന്നതാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. കോവിഡിനെ രക്ഷാകവചമാക്കി അഴിമതിക്കറയും കള്ളക്കടത്തു ബന്ധവും കഴുകിക്കളയാമെന്ന വ്യാമോഹമാണ് മുഖ്യമന്ത്രി വെച്ചുപുലർത്തുന്നത്.തനി അല്പത്തരമാണ് ഇന്ന് പതിവ് കലാപരിപാടിയിലുടനീളം വിളമ്പിയതെന്നും സുരേന്ദ്രൻ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാർത്താ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read also: ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി പാകിസ്ഥാനും
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോവിഡിനെ രക്ഷാകവചമാക്കി അഴിമതിക്കറയും കള്ളക്കടത്തു ബന്ധവും കഴുകിക്കളയാമെന്ന വ്യാമോഹമാണ് മുഖ്യമന്ത്രി വെച്ചുപുലർത്തുന്നത്.തനി അല്പത്തരമാണ് ഇന്ന് പതിവ് കലാപരിപാടിയിലുടനീളം വിളമ്പിയത്. കോവിഡ് കൂടുന്നതിന് എതിരാളികളെ കുറ്റം പറയുന്ന മുഖ്യമന്ത്രിയുടെ ചർമ്മബലം കാണ്ടാമൃഗത്തെ കടത്തിവെട്ടുന്നതാണ്. നേരെ ചൊവ്വെ പറഞ്ഞാൽ ഉത്തരം മുട്ടുമ്പോൾ ദുർബലചിത്തർ കാണിക്കുന്ന ഇമോഷനൽ ബ്ളാക്ക് മെയിലിംഗ്.
Post Your Comments