COVID 19Latest NewsKeralaNews

കോവിഡ് : പത്തനംതിട്ടയില്‍ 12 ദിവസമായ കുഞ്ഞിന് സമ്പര്‍ക്കത്തിലൂടെ രോഗബാധ, ജില്ലയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 32 പേര്‍ക്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ 12 ദിവസമായ കുഞ്ഞിന് സമ്പര്‍ക്കത്തിലൂടെ രോഗബാധ. കുമ്പഴ ലാര്‍ജ് ക്ലസ്റ്ററില്‍ രോഗ ബാധിതനായ ആളുടെ കുട്ടിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 49 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് ഡോക്ടര്‍മാര്‍ അടക്കം മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ 32 പേര്‍ക്കും സര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 8 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. 4 പേരുടെ ഉറവിടം അവ്യക്തമാണ്. ജില്ലയില്‍ ഇന്ന് 23 പേര്‍ രോഗമുക്തരായി.

ജില്ലയില്‍ ഇതുവരെ ആകെ 930 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 303 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ് . കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 433 ആണ്. പത്തനംതിട്ട ജില്ലക്കാരായ 496 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 488 പേര്‍ ജില്ലയിലും, എട്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 481 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 51 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

  • വിദേശത്തുനിന്ന് വന്നവര്‍

1) സൗദിയില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിയായ 30 വയസുകാരന്‍.

2) ദുബായില്‍ നിന്നും എത്തിയ കോയിപ്രം, പൂവത്തൂര്‍ സ്വദേശിയായ 22 വയസുകാരന്‍.

3) ദുബായില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനിയായ 48 വയസുകാരി.

4) ബഹ്റനില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 44 വയസുകാരന്‍.

5) ദുബായില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശിയായ 66 വയസുകാരന്‍.

6) ഒമാനില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 48 വയസുകാരന്‍.

7) റഷ്യയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 19 വയസുകാരന്‍.

8) ദൂബായില്‍ നിന്നും എത്തിയ പയ്യനല്ലൂര്‍ സ്വദേശിനിയായ 43 വയസുകാരന്‍.

  • മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

9) ഹൈദരാബാദില്‍ നിന്നും എത്തിയ കോഴിമല സ്വദേശിയായ 41 വയസുകാരന്‍.

10) ഡല്‍ഹിയില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിയായ 49 വയസുകാരന്‍.

11) ബാംഗ്ലൂരില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശിയായ 26 വയസുകാരന്‍.

12) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഇടശേരിമല സ്വദേശിയായ 28 വയസുകാരന്‍.

  • സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

13) കടമ്മനിട്ട സ്വദേശിയായ 64 വയസുകാരന്‍. കടമ്മനിട്ടയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

14) കാഞ്ഞീറ്റുകര സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയായ 34 വയസുകാരി. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

15) നാരങ്ങാനം സ്വദേശിനിയായ 36 വയസുകാരി. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

16) നാരങ്ങാനം സ്വദേശിനിയായ 18 വയസുകാരി. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

17) നാരങ്ങാനം സ്വദേശിനിയായ 57 വയസുകാരി. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

18) നാരങ്ങാനം സ്വദേശിയായ 60 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

19) അയിരൂര്‍ സ്വദേശിയായ 34 വയസുകാരന്‍. അയിരൂരില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

20) കാഞ്ഞീറ്റുകര സ്വദേശിനിയായ ഏഴു വയസുകാരി. അയിരൂരില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

21) കാഞ്ഞീറ്റുകര, അയിരൂര്‍ സ്വദേശിനിയായ 28 വയസുകാരി. അയിരൂരില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

22) നാരങ്ങാനം സ്വദേശിയായ ആറു വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

23) കുമ്മണ്ണൂര്‍ സ്വദേശിയായ 55 വയസുകാരന്‍. മത്സ്യ വ്യാപാരിയാണ്. കുമ്മണ്ണൂരില്‍ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

24) നാരങ്ങാനം സ്വദേശിയായ 38 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

25) കുമ്പഴ സ്വദേശിനിയായ 12 ദിവസം പ്രായമുളള പെണ്‍കുഞ്ഞ്. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ മകളാണ്.

26) വായ്പ്പൂര്‍ സ്വദേശിനിയായ 21 വയസുകാരി. വായ്പ്പൂരില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സഹോദരിയാണ്.

27) കുന്നന്താനം സ്വദേശിനിയായ 50 വയസുകാരി. കുന്നന്താനത്ത് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗമാണ്.

28) കുന്നന്താനം സ്വദേശിയായ 24 വയസുകാരന്‍. കുന്നന്താനത്ത് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗമാണ്.

29) കുന്നന്താനം സ്വദേശിനിയായ 20 വയസുകാരി. കുന്നന്താനത്ത് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗമാണ്.

30) നാരങ്ങാനം സ്വദേശിനിയായ 34 വയസുകാരി. പോസ്റ്റ് വുമണായി ജോലി ചെയ്യുന്നു. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

31) ചായലോട് സ്വദേശിനിയായ 26 വയസുകാരി. ഗര്‍ഭിണിയാണ്. അടൂരില്‍ രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

32) ചായലോട് സ്വദേശിനിയായ 51 വയസുകാരി. അടൂരില്‍ രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

33) തുവയൂര്‍ സൗത്ത് സ്വദേശിയായ 27 വയസുകാരന്‍. പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

34) വടശേരിക്കര സ്വദേശിയായ 26 വയസുകാരന്‍. പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

35) കോന്നി, എലിയറയ്ക്കല്‍ സ്വദേശിനിയായ 19 വയസുകാരി. കോന്നിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗമാണ്.

36) കോന്നി, എലിയറയ്ക്കല്‍ സ്വദേശിനിയായ 59 വയസുകാരി. തൊഴിലുറപ്പ് പദ്ധതി അംഗമാണ്. കോന്നിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗമാണ്.

37) കുലശേഖരപതി സ്വദേശിയായ രണ്ടു വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

38) കുലശേഖരപതി സ്വദേശിനിയായ 56 വയസുകാരി. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

39) കുലശേഖരപതി സ്വദേശിയായ 20 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

40) കുലശേഖരപതി സ്വദേശിയായ 24 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

41) ചാത്തങ്കേരി സ്വദേശിനിയായ 29 വയസുകാരി. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

42) ഇരവിപേരൂര്‍ സ്വദേശിയായ 64 വയസുകാരന്‍. അടൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

43) പുതുശേരി സ്വദേശിയായ 15 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

44) ചെറുകോല്‍ സ്വദേശിയായ 54 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

45) കടമ്മനിട്ട സ്വദേശിനിയായ 26 വയസുകാരി. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

46) അരുവാപ്പുലം സ്വദേശിയായ 38 വയസുകാരന്‍. അരുവാപ്പുലത്ത് മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ കുടുംബാംഗമാണ്.

47) അരുവാപ്പുലം സ്വദേശിനിയായ 35 വയസുകാരി. അരുവാപ്പുലത്ത് മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ കുടുംബാംഗമാണ്.

48) അരുവാപ്പുലം സ്വദേശിയായ ഒന്‍പതു വയസുകാരന്‍. അരുവാപ്പുലത്ത് മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ കുടുംബാംഗമാണ്.

49) അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ 36 വയസുകാരി. അടൂരില്‍ രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button