KeralaCinemaMollywoodLatest NewsNews

ബസ്സ് യാത്രയിൽ പ്രായമുള്ള ഒരാൾ തന്നെ മടിയില്‍ പിടിച്ചിരുത്തി..ശരീരത്ത് അനാവശ്യമായി സ്പര്‍ശിച്ചു. താൻ അനുഭവിച്ച ദുരനുഭവം വെളിപ്പെടുത്തി ദുര്‍​ഗ്ഗ കൃഷ്ണ

ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് ദുര്‍​ഗ കൃഷ്ണയ്ക്കുണ്ടായ അനുഭവം!

തനിക്ക് ബാല്യകാലത്തില്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ദുര്‍​ഗ കൃഷ്ണ . മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഈ അനുഭവമുണ്ടായതെന്നും താന്‍ ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് വീടുകളില്‍ പലഹാരങ്ങള്‍ വില്‍ക്കുന്ന പ്രായമുള്ള ആള് തന്നെ മടിയില്‍ പിടിച്ചിരുത്തിയെന്നും അയാളുടെ അനാവശ്യമായ ബാഡ് ടച് മനസിലായപ്പോള്‍ കൈ തട്ടി മാറ്റാന്‍ താന്‍ ശ്രമിച്ചെന്നും താരം പറയുന്നു. ടീച്ചറുമാര്‍ അടക്കം ബസില്‍ നിന്നിട്ടും തനിക്ക് ആ കാര്യം തുറന്ന് പറയാനും പ്രതികരിക്കാനും ധൈര്യം വന്നില്ലന്നും ദുര്‍ഗ പറയുന്നു.

ഇപ്പോള്‍ അന്ന് പ്രതികരിക്കാന്‍ കഴിയാഞ്ഞത്തില്‍ ദുഃഖമുണ്ടെന്നും ഒരുപക്ഷേ ടീച്ചേഴ്‌സോ, മാതാപിതാക്കളോ അന്ന് ആ കാര്യങ്ങളെ പറ്റി പറഞ്ഞു തന്നിരുന്നേല്‍ പ്രതികരിക്കാന്‍ ധൈര്യം വന്നേനെയെന്നും താരം പറയുന്നു. താന്‍ ഒരു പെണ്ണായത് കൊണ്ടാണ് ഇ അവസ്ഥ വന്നതെന്നും ഭയങ്കരമായി പേടിച്ചെങ്കിലും ഇമോഷന്‍ വെളിയില്‍ കൊണ്ട് വരാന്‍ സാധിച്ചില്ലെന്നും താരം പറയുന്നു. പിന്നീട് സ്കൂളില്‍ ചെന്നപ്പോള്‍ താന്‍ കരയുന്നത് കണ്ട് ടീച്ചേര്‍സ് കാര്യം തിരക്കിയെങ്കിലും നാണവും പേടിയും കാരണം തുറന്ന് പറയാന്‍ കഴിഞ്ഞില്ലന്നും പകരം ഒരാള്‍ തന്നോട് കമ്മല്‍ ഊരി തരാന്‍ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പറഞ്ഞതെന്നും ദുര്‍ഗ കൃഷ്ണ പറയുന്നു

ഏതൊരു മലയാളിയേയും പോലെ തന്നെ കടുത്ത മോഹന്‍ലാല്‍ ആരാധികയാണ് ദുര്‍ഗ.ആ ആരാധന മനസില്‍ കൊണ്ടു നടക്കവെ മോഹന്‍ലാല്‍ ചിത്രമായ റാമില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദുര്‍ഗ ഇപ്പോള്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനോടുള്ള തന്റെ കടുത്ത ആരാധനയെ കുറിച്ച്‌ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട് ദുര്‍ഗ.

shortlink

Related Articles

Post Your Comments


Back to top button