തിരുവനന്തപുരം: യു എ ഇ കോണ്‍സല്‍ ജനറലിന്റെ മുന്‍ ഗണ്‍മാന്‍ ജയഘോഷിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ ഇന്നുച്ചയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ജയഘോഷിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോൾ ഐ ബി ഉദ്യോഗസ്ഥർ ജയാഘോഷിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന് ഇയാള്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. അറ്റാഷെ രാജ്യം വിട്ടത് അറിയിച്ചില്ല, സര്‍വീസ് റിവോള്‍വര്‍ മടക്കി ഏല്‍പ്പിച്ചില്ല തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സസ്പെന്‍ഡ് ചെയ്‌തത്.
Post Your Comments