CinemaLatest NewsNews

കവിയും ഗായകനും മാത്രമല്ല കഥാകാരന്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍.

പക്ഷേ ഒളിപ്പിച്ചു വച്ചിരിക്കുന്ന മറ്റൊരു കല കൂടി ഉണ്ണി ഇപ്പോള്‍ പുറത്തെടുക്കുന്നു.

നടന്‍ ഉണ്ണി മുകുന്ദന്‍ ഒരു കവിയും ഗായകനും ആണെന്നുള്ള കാര്യം പ്രേക്ഷകര്‍ക്ക് അറിയാം. മാത്രമല്ല ആയോധനകലയിലും ഫിറ്റ്നസിലും ഉണ്ണിമുകുന്ദന് നൈപുണ്യം ഉണ്ട്. പക്ഷേ ഒളിപ്പിച്ചു വച്ചിരിക്കുന്ന മറ്റൊരു കല കൂടി ഉണ്ണി ഇപ്പോള്‍ പുറത്തെടുക്കുന്നു. ആരോടും പറയാതെ ഉണ്ണി ഇത്രയുംകാലം ഉള്ളിലൊളിപ്പിച്ച്‌ വച്ചിരുന്നത് തന്റെയുള്ളിലെ കഥാകാരനെയായിരുന്നു. ഇംഗ്ലീഷില്‍ എഴുതിയ ചെറുകഥ ഉണ്ണി ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്യുന്നു.

മരട് 357 എന്ന സിനിമയ്ക്കുവേണ്ടി ഉണ്ണി ഹിന്ദിയില്‍ വരികള്‍ കുറിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലയളവിലാണ് ഉണ്ണി കവിതയെഴുതാന്‍ സമയം കണ്ടെത്തിയത്. മലയാള സിനിമയിലെ യുവനടന്‍മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരെല്ലാം ഇംഗ്ലീഷ് ഭാഷയില്‍ മികച്ച പരിജ്ഞാനം ഉള്ളവരാണ്. ഉണ്ണിയും അങ്ങനെ തന്നെ. ചന്ദ്രനോട് പ്രണയം തോന്നുന്ന കുറുക്കന്റെ ഇംഗ്ലീഷ് കഥയാണ് ഉണ്ണി കുറിക്കുന്നത്. കഥയുടെ അവസാനം പ്രേക്ഷകര്‍ക്ക് ഒരു ട്വിസ്റ്റ് കൊണ്ടുവരാനുള്ള അവസരം കൂടി ഉണ്ണി നല്‍കുന്നു.കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നശേഷം ഏറ്റവും പുതിയ ചിത്രമായ ‘മേപ്പടിയാന്റെ’ പിന്നണി പ്രവര്‍ത്തനങ്ങളുമായി ഉണ്ണി തിരക്കിലാണിപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button