MollywoodKeralaCinemaNews

ലാൽ അങ്കിളിനെ ആ സിനിമ കണ്ട ശേഷം എന്നിക്ക് പേടിയായിരുന്നു: വെളിപ്പെടുത്തലുമായി കല്യാണി പ്രിയദർശൻ

ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മലയാളത്തിലെ ഹിറ്റ്‌ക്കേർ പ്രിയദർശൻ മുൻകാല നായകനടി ലിസി ദമ്പതികളുടെ മകളായ കല്യാണി പ്രിയദർശൻ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങൾ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു.

ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ ‘ചിത്രം’ കണ്ട ശേഷം ലാലങ്കിളിനെ തനിക്ക് പേടിയായിരുന്നെന്ന് കല്യാണി ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു. അതിപ്പോൾ ഇതാ വീണ്ടും വൈറലാവുകയാണ്.

കുട്ടിക്കാലത്തു അമ്മ ലിസിയും മോഹൻലാലും അഭിനയിച്ചു അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമ കണ്ട ശേഷം ഉണ്ടായ ഒരു സംഭവത്തെ കുറിച്ചു കല്യാണി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

ചെറുപ്പക്കാലത്ത് മോഹൻലാൽ വീട്ടിൽ വരുന്നത് തനിക്ക് പേടിയായിരുന്നു. ‘ചിത്രം’ റിലീസാകുമ്പോൾ ഞാൻ തീരെ ചെറിയ കുട്ടിയായിരുന്നു. അതിൽ ലാലങ്കിളും അമ്മയും തമ്മിൽ വഴക്കുണ്ടാക്കി, ഒടുവിൽ അമ്മ കുത്തേറ്റുമരിക്കും. ഇതു കണ്ട ശേഷം ലാലങ്കിൾ വീട്ടിലെത്തിയാൽ എനിക്കു പേടിയാണ്.

അത്രയും നാൾ ലാലങ്കിളിനെ കണ്ട് ഓടിചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആർക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോൾ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു എന്നെ മനസ്സിലാക്കിയെന്നും കല്ല്യാണി പറഞ്ഞു. പിതാവ് പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും ഒരു വേഷത്തിൽ കല്യാണി എത്തുന്നുണ്ട്.

അച്ഛൻ പ്രിയദർശന്റെ സഹസംവിധായകൻ ആയിരുന്ന വിക്രം കുമാറിന്റ സിനിമയായ ഹല്ലോയിലൂടെ ആണ് കല്യാണി അരങ്ങേറ്റം കുറിച്ചത്. പ്രൊഡക്ഷൻ ഡിസൈനറായി ആണ് കല്യാണി സിനിമയിൽ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button