COVID 19KeralaNews

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കോവിഡ്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിയായ പേഴ്‌സണല്‍ സ്റ്റാഫിന് ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Read Also : സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് 19

പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുവെന്ന നിലയില്‍ പിഎ പലതവണ രോഗിയുമായി ബന്ധപ്പെട്ടിരുന്നു. ഈ സമ്പര്‍ക്കമാണ് രോഗകാരണമെന്ന് പറയുന്നു.

അജാനൂര്‍ പഞ്ചായത്ത് സ്വദേശിയായ പിഎ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തേക്കു പോയിരുന്നില്ല. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കളും അടുത്തിടപഴകിയവരും നിരീക്ഷണത്തില്‍ പ്രവേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button