Latest NewsIndiaNews

ചൈനയുമായി സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ ആകാശ നിരീക്ഷണത്തിന് അത്യാധുനിക തദ്ദേശീയ ഡ്രോണ്‍ നിര്‍മിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : ശത്രുരാജ്യങ്ങളായ പാകിസ്ഥാനും ചൈനയ്ക്കും എതിരെ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തി ഇന്ത്യ. ആകാശ നിരീക്ഷണത്തിന് അത്യാധുനിക തദ്ദേശീയ ഡ്രോണ്‍ നിര്‍മിച്ച് ഇന്ത്യ. പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആര്‍ഡിഒ) ആണ് ഭാരത് എന്ന പേരില്‍ ഡ്രോണ്‍ നിര്‍മിച്ച് സേനയ്ക്കു കൈമാറിയത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ വ്യക്തമായ നിരീക്ഷണത്തിനു സഹായിക്കുന്ന ഭാരത് ഡ്രോണ്‍, കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഉടനീളം കര്‍മനിരതമായിരിക്കും.

Read Also : സ്വര്‍ണ്ണക്കടത്ത് കേസ് ; റമീസ് മുഖ്യകണ്ണി, വന്‍ കള്ളടത്ത് ശൃംഖല, പല ഉന്നതരും കേസില്‍ ഇനിയും അറസ്റ്റിലാവാന്‍ ; നിര്‍ണായക വിവരങ്ങള്‍ പുറത്തു വിട്ട് എന്‍ഐഎ

ഡിആര്‍ഡിഒയുടെ ഛണ്ഡിഗഡ് ലാബിലാണ് ഡ്രോണ്‍ വികസിപ്പിച്ചത്. ലോകത്തില്‍ ഏറ്റവും വേഗത്തിലും അനായാസവുമായി ചലിക്കാന്‍ കഴിവുള്ളതും ഭാരം കുറഞ്ഞതുമായ നിരീക്ഷണ ഡ്രോണ്‍ ആണിതെന്നു ഡിആര്‍ഡിഒ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഏതു പ്രദേശത്തും കൃത്യതയാര്‍ന്ന നിരീക്ഷണത്തിനും വിവരശേഖരണത്തിനും ഈ ഡ്രോണുകള്‍ സഹായിക്കും.

നിര്‍മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എഐ) സഹായത്തോടെ സ്വയം തീരുമാനങ്ങളെടുക്കാനാകും. തണുപ്പ് കൂടിയ പ്രദേശത്തും നിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന ഡ്രോണ്‍, ഏതു മോശം കാലാവസ്ഥയിലും പ്രവര്‍ത്തിപ്പിക്കാം. റിയല്‍ ടൈം വിഡിയോ ട്രാന്‍സ്മിഷന്‍, നൂതന രാത്രിക്കാഴ്ചാ സംവിധാനം, കൊടുങ്കാട്ടിലും ഒളിച്ചിരിക്കുന്ന മനുഷ്യരെ കണ്ടെത്താനുള്ള ശേഷി എന്നിവ ഭാരത് ഡ്രോണിന്റെ സവിശേഷതകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button