തിരുവനന്തപുരം : കോവിഡ് യോദ്ധാക്കളുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി കേരളത്തിലെ ആയുർവേദ ഡോക്ടർമാരുടെ സംഘം മ്യൂസിക് വീഡിയോ സൃഷ്ടിച്ചത് തരംഗമാകുന്നു. മൂന്നു ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ഈ വീഡിയോ നിർമ്മിച്ചത്. കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകാനും അവർക്ക് ആത്മവിശ്വാസം പകരാനുമാണ് ഈ വീഡിയോ ലക്ഷ്യമാക്കുന്നത് .
ആരോഗ്യ പ്രവർത്തകർ, നിയമ പാലകർ, അധ്യാപകർ, സന്നദ്ധ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, ശുചീകരണ പ്രവർത്തകർ തുടങ്ങിയവരുടെ പ്രയത്നങ്ങളെയും പ്രവർത്തനങ്ങളെയും ആദരിക്കുവാനാണ് ഈ ഗാനം. ഇത് ആലപിച്ചത് മധു ബാലകൃഷ്ണനും മൃദുല വാര്യറും ചേർന്നാണ്. ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തിരുവനന്തപുരം ആയുർവേദ കോളേജിലെ ആർഎംഒ ഡോക്ടർ എസ് ഗോപകുമാറാണ് ഇതിന്റെ രചയിതാവ്.
മെൽബണിലെ ആയുർവേദ ക്ലിനിക്കിൽ നിന്ന് ഡോക്ടർ സജി ജോർജ്ജ് ആണ് ഇത് നിർമ്മിച്ചത്. സംഗീതം പകർന്നത് വിശാഖപട്ടണം ഹെറിറ്റേജ് ആയുർവേദ യിൽ നിന്നും ഡോക്ടർ റെജി തോമസും. ഗാനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രകാശനം ചെയ്തത് പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രനും സംവിധായകൻ ജോയ് മാത്യുവും ഡോക്ടർ ജോര്‍ജ് ഓണക്കൂറും സുരഭി ലക്ഷ്മിയും ഗായത്രി സുരേഷും തുടങ്ങിയ പ്രമുഖരാണ്. ഗാനം ചെറിയ കാലയളവിൽ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി.
Post Your Comments