ചെന്നൈ: കോവിഡ് വാർഡിൽ ജോലിചെയ്തിരുന്ന യുവഡോക്ടർ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്‌തു. ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിൽ പി.ജി. വിദ്യാർഥിയായിരുന്ന ഉദുമലൈപേട്ട് സ്വദേശി കണ്ണനാ(25)ണ് ജീവനൊടുക്കിയത്.തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് ഹോസ്റ്റലിന്റെ മൂന്നാംനിലയിൽനിന്ന് ചാടിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വിവാഹവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ടായിരുന്നതായി സുഹൃത്തുകൾ പോലീസിന് മൊഴി നൽകി. അതേസമയം അമിതജോലി സമ്മർദം സംബന്ധിച്ചും ആരോപണം ഉയർന്നിട്ടുണ്ട്. പി.ജി. വിദ്യാർഥികളായ ഡോക്ടർമാരെ തുടർച്ചയായി 30 മണിക്കൂർ വരെ കോവിഡ് വാർഡുകളിൽ ജോലി ചെയ്യിച്ചിരുന്നുവെന്നാണ് ആരോപണം.
Post Your Comments