കൊല്ലം: കടം കയറി ആത്മഹത്യ ചെയ്തയാളിന്റെ ഭൂമി കയ്യേറി സിപിഎം. വസ്തു വിൽക്കണമെങ്കിൽ ഇവിടെ നേരത്തെയുണ്ടായിരുന്ന ഇഷ്ടികക്കമ്പനിയിലെ തൊഴിലാളികൾക്കു നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി സിപിഎമ്മിന്റെ നേതൃത്വത്തിൽ കൊടികുത്തിയും കുടിൽ കെട്ടിയുമാണ് സമരം നടത്തുന്നത്. മൺറോത്തുരുത്തിലെ പട്ടംതുരുത്തിൽ 1.33 ഏക്കർ ഭൂമി 2000ലാണ് കെ.എം.ഷെറീഫ് ഭാര്യ റുഖിയാ ബീവിയുടെ പേരിൽ വിലയ്ക്കു വാങ്ങിയത്. ഇവിടെ മുൻ ഉടമ നടത്തിയിരുന്ന ഇഷ്ടികക്കമ്പനിയുടെ ബാധ്യതകളെല്ലാം തീർത്തിട്ടാണു വിലയാധാരം എഴുതിയതെന്നു റുഖിയാ ബീവി പറയുന്നു. അതുകൊണ്ടുതന്നെ കമ്പനി നടത്തിയിട്ടില്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാനാകില്ലെന്നാണ് റുഖിയാ ബീവി വ്യക്തമാക്കുന്നത്.
Read also: ഊഷ്മാവ് കുറയുന്നത് രോഗം വ്യാപിക്കാൻ കാരണമാകും: തണുപ്പ് കാലത്ത് രോഗികൾ കൂടുമെന്ന് റിപ്പോർട്ട്
കമ്പനിയിൽ നിന്ന് ഇഷ്ടിക മൊത്തമായി എടുത്തു ഷെറീഫ് കച്ചവടം നടത്തിയിരുന്നു. കടം കയറിയതോടെ 2001ൽ കമ്പനി പൂട്ടി. കടബാധ്യതയെ തുടർന്നു ഷെറീഫ് 2011ൽ ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം മകളുടെ വിവാഹം നടത്തിയതോടെ ഉണ്ടായ കടം വീട്ടാൻ വസ്തു പ്ലോട്ടുകളായി വിൽക്കാൻ തീരുമാനിച്ചു. ഒരു പ്ലോട്ട് വിറ്റപ്പോഴേക്കും സിപിഎം പ്രാദേശിക നേതാക്കളും ചില ഇടനിലക്കാരും രംഗത്തുവരികയായിരുന്നു.
Post Your Comments