Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് ചികിത്സ സൗകര്യം ആവശ്യത്തിനുണ്ട്, ആശങ്കവേണ്ട ; മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് ചികിത്സ സൗകര്യം ആവശ്യത്തിനുണ്ടെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും പ്രകടമായി രോഗം ഇല്ലാത്തവരെയും നേരിയ രോഗം ഉള്ളവരെയും ഇവിടെ ചികിത്സിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 19 വരെ 187 സിഎഫ്എല്‍ടിസികളിലായി 20,406 കിടക്കകളുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. 743 സിഎഫ്എല്‍ടിസികള്‍ ജൂലൈ 23-നകം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഇതോടെ കിടക്കളുടെ എണ്ണം 69,215 ആയി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലായിടത്തും രാവിലെ മുതല്‍ വൈകുന്നേരം വരെ ഒപിയും ടെലി മെഡിസിനും, ലാന്‍ഡ് ലൈനും, ഇന്റര്‍നെറ്റും ആംബുലന്‍സും ഉണ്ടാകും. ഐസൊലേഷനില്‍ ഉള്ളവര്‍ക്ക് ശുചിമുറിയുള്ള മുറിയും ഭക്ഷണവും വെള്ളവും ലഭ്യമാക്കും. ഫ്രണ്ട് ഓഫീസ്, ഡോക്ടര്‍മാരുടെ മുറി, നഴ്‌സ് മുറി, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുമെന്നും ഇവിടെ സെമി പെര്‍മനന്റ് ശുചിമുറി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ആകെ ഒരു ടെസ്റ്റിംഗ് കേന്ദ്രമാണ് ആകെ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 59, സ്വകാര്യ മേഖലയില്‍ 51 എന്നിങ്ങനെ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ ഇപ്പോഴുണ്ട്. ഇപ്പോള്‍ ആന്റിബോഡി, ആന്റിജന്‍, ട്രൂനാറ്റ് ടെസ്റ്റുകളും ലഭ്യമാണ്. സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തി കോവിഡ് ഫീസ് നിശ്ചയിച്ചുവെന്നും രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ കോവിഡ് ചികിത്സയ്ക്ക് മാത്രമായി വിട്ടുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗലക്ഷണം ഇല്ലാത്ത കോവിഡ് ബാധിതരില്‍ നിന്ന് രോഗം പകരാം. സമൂഹവ്യാപനത്തിലേക്ക് എത്താം. ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഉചിതമെന്നും ഇവര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രത്തില്‍ പോകണമെന്നും നെഗറ്റീവായാല്‍ തിരികെ വീട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button