KeralaLatest NewsNews

സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ കൂടുതലും മരണ ശേഷം നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചത്: പരിശോധന കൂട്ടണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ കൂടുതലും മരണ ശേഷം നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചത്. 44 കോവിഡ് മരണങ്ങളാണ് മാര്‍ച്ച്‌ 28 മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 22 പേര്‍ മറ്റ് കാരണങ്ങളാല്‍ ചികിത്സ തേടിയവരാണ്. മരിച്ച ശേഷമാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ 4 പേര്‍ക്ക് വീതവും മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും മരണശേഷം കോവിഡ് സ്ഥിരീകരിച്ചു.

Read also: ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം: സിലബസ് വെട്ടിച്ചുരുക്കുമെന്നും സൂചന

സാമൂഹ്യവ്യാപന ഭീതി ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇത്തരം മരണങ്ങള്‍ ഗുരുതര സാഹചര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റുകള്‍ കൂട്ടണമെന്നതിന്റെ പ്രാധാന്യമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം മറ്റ് സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്യുേമ്പോള്‍ കേരളത്തിലെ മരണനിരക്ക് കുറവാണെന്നത് അല്‍പം ആശ്വാസകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button