ഡൽഹി : ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 37,148 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 587 പേരാണ് രോഗം ബാധിച്ച് മരിച്ചത് ഇതോടെ മരിച്ചവരുടെ എണ്ണം 28084 ആയി. 7,24,577 പേരാണ് ഇത് വരെ രോഗമുക്തി നേടിയത്. നിലവിൽ 62.72 ശതമാനമാണ് രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയിൽ എണ്ണായിരത്തി ഇരുന്നൂറിലേറെ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. മുംബൈയില്‍ മാത്രം ഇന്നലെ 1,043 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 41 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 1.02 ലക്ഷം പേര്‍ക്കാണ് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 5,752 പേര്‍ മുംബൈയില്‍ മാത്രം മരിച്ചു.
തമിഴ്‌നാട്ടില്‍ ഇന്നലെ 4,985 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 70 പേര്‍ മരിച്ചു. ഇതുവരെ 1.75 ലക്ഷം പേര്‍ ഇവിടെ രോഗബാധിതരായി. നിലവില്‍ 51,348 പേര്‍ ചികിത്സയിലുണ്ട്. 2,551 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. കര്‍ണാടകയില്‍ ഇന്നലെ 3,648 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 72 പേരാണ് മരിച്ചത്. ഇതോടെ ആകെ രോഗികള്‍ 42,216 ആയി ഉയര്‍ന്നു. ബംഗ്‌ളൂരുവില്‍ മാത്രം ഇന്നലെ 1,452 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. 31 പേര്‍ മരിച്ചു.
ഇതുവരെ 1,403 പേരാണ് കര്‍ണാടകയില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ആന്ധ്രാപ്രദേശില്‍ ഇന്നലെ 4,074 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 54 പേര്‍ മരിച്ചു. ആകെ രോഗബാധിതര്‍ 53,724 ആയി ഉയര്‍ന്നു. ഇതില്‍ 24,228 പേര്‍ രോഗമുക്തി നേടി. നിലവില്‍ 28,800 പേരാണ് ചികിത്സയിലുളളത്. ആന്ധ്രയില്‍ കൊവിഡിനെ തുടര്‍ന്ന് 696 പേര്‍ ഇതുവരെ മരണമടഞ്ഞു. ഗുജറാത്തില്‍ ഇന്നലെ 998 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 1,924 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Post Your Comments