CinemaLatest NewsNewsBollywood

കങ്കണ എന്റെ സുഹൃത്തായിരുന്നു, ഈ പുതിയ കങ്കണയെ എനിക്കറിയില്ല: അനുരാഗ് കശ്യപ്

ചലച്ചിത്ര പ്രവര്‍ത്തകര്‍, സഹപ്രവര്‍ത്തകര്‍, സ്വജനപക്ഷപാതം എന്നിവയെക്കുറിച്ചുള്ള പ്രസ്താവനകളോടെ വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന നടി കങ്കണ റണാവത്തിനെ കുറിച്ചുള്ള തന്റെ നിരീക്ഷണം പങ്കുവച്ച്‌ സംവിധായകന്‍ അനുരാഗ് കശ്യപ്.

“ഈ പുതിയ കങ്കണയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്നും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്ക് പോലുമോ അറിയില്ല. യാഥാര്‍ഥ്യം എന്തെന്നാല്‍ ഇന്ന് അവള്‍ക്ക് സ്വന്തമെന്ന് പറയാന്‍ ആരും ഇല്ല എന്നതാണ്,” അനുരാഗ് കശ്യപ് പറഞ്ഞു.

രാത്രി ട്വിറ്ററിലൂടെയാണ് അനുരാഗ് കശ്യപ് കങ്കണയുടെ പ്രസ്താവനകളോട് പ്രതികരിച്ചത്. മണികര്‍ണിക എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെ കുറിച്ച്‌ കങ്കണ സംസാരിക്കുന്ന അഭിമുഖത്തിന്റെ വീഡിയോ അദ്ദേഹം പങ്കുവച്ചു.
“”ഞാന്‍ ഇന്നലെ കങ്കണയുടെ അഭിമുഖം കണ്ടു. അവള്‍ ഒരു കാലത്ത് എന്റെ ഒരു നല്ല സുഹൃത്തായിരുന്നു. എന്റെ സിനിമകളെ അവര്‍ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. പക്ഷെ ഈ പുതിയ കങ്കണ എനിക്കറിയില്ല. മണികര്‍ണികയുടെ റിലീസിന് തൊട്ടുപിന്നാലെ വന്ന കങ്കണയുടെ ഈ ഭയപ്പെടുത്തുന്ന അഭിമുഖം ഞാന്‍ കണ്ടു.”

shortlink

Related Articles

Post Your Comments

Related Articles


Back to top button