കൊല്‍ക്കത്ത: കോവിഡ് വ്യാപനം തടയാന്‍ എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വ്യാഴം, ശനി ദിവസങ്ങളിലാണ് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
നിലവില്‍ ജൂലായ 31വരെ കണ്ടെയ്ന്‍മെന്റ് സോണുകളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണലോക്ക് ഡൗണ്‍ ജനജീവിതത്തെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നേരത്തെ ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയത്. സംസ്ഥാനത്ത് രോഗികളുടെ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കുന്നത്. ബംഗാളില്‍ ഇന്നലെ 2,278 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം നാല്‍പ്പതിനായിരം കവിഞ്ഞു. 24,883 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ മരിച്ചത് 1,112 പേരാണ്.
Post Your Comments