COVID 19Latest NewsKeralaNews

ഡോക്ടര്‍ക്ക് കോവിഡെന്ന് പ്രചാരണം : യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍

അടൂര്‍ • അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാവായ മുണ്ടപ്പള്ളി ആനന്ദ ഭവനില്‍ പ്രദീപ് (36) ആനന്ദപ്പള്ളി സോമസദനത്തില്‍ അമല്‍ സാഗര്‍ (23) മുണ്ടപ്പള്ളി ആനന്ദ ഭവനില്‍ പ്രദീപ് (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ മനോജിന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തും വിധം വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. ഡോക്ടറുടെയടുത്ത് ചികിത്സ തേടിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നുള്ള വ്യാജ സന്ദേശം ഇവര്‍ വിവിധ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ യു ബിജു, എസ്‌ഐ ശ്രീജിത്ത്, എഎസ്‌ഐA രഘു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇവരുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ പ്രചാരണം നടത്തിയ കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button