Latest NewsNewsInternational

കാര്‍ ബോംബാക്രമണം : അഞ്ചുപേര്‍ കൊല്ലപ്പെട്ടു; 85 ലേറെപ്പേര്‍ക്ക് പരിക്ക്

ഇസ്താംബൂള്‍ • ടക്കുപടിഞ്ഞാറൻ സിറിയയിലെ ആസാസ് മേഖലയിൽ നടന്ന കാർ ബോംബ് ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 85 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറിയയിലെ പ്രാദേശിക ആശുപത്രിയും തുർക്കി സര്‍ക്കാര്‍ മാധ്യമങ്ങളും അറിയിച്ചു.

തുർക്കിയുടെ തെക്കൻ പ്രവിശ്യയായ കിളിസിൽ നിന്ന് അതിർത്തിക്കപ്പുറത്തുള്ള സിക്കു ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് തുർക്കിയുടെ അനഡോലു ഏജൻസി അറിയിച്ചു.

പരിക്കേറ്റവരിൽ 15 പേരെ അതിർത്തിയിലെ തുർക്കി ഭാഗത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സിറിയയിലേക്കുള്ള അതിർത്തിയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെയും സിറിയൻ കുർദിഷ് വൈപിജി മിലിഷ്യയെയും തുരത്താൻ ലക്ഷ്യമിട്ടുള്ള ദൗത്യത്തിന്റെ ഭാഗമായി 2016 ൽ തുര്‍ക്കി സിറിയയിലേക്ക് ആദ്യമായി കടന്നുകയറിയതുമുതൽ തുർക്കി പിന്തുണയ്ക്കുന്ന വിമതരുടെ നിയന്ത്രണത്തിലാണ് ആസാസ്.

യുഎസ് പിന്തുണയുള്ള വൈ.പി.ജിയെ തീവ്രവാദ സംഘടനയായി അങ്കാറ കണക്കാക്കുന്നു. ഇവരുടെ പ്രവർത്തനം 2017 ൽ അവസാനിച്ചു.

സിറിയ ഞായറാഴ്ച പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരെയും പുതിയ യു.എസ് ഉപരോധത്തിനെതിരെയും രാജ്യം പോരാടുകയാണ്. അതേസമയം പ്രസിഡന്റ് ബഷർ അൽ അസദ് രാജ്യത്തിന്റെ ഭൂരിഭാഗത്തിന്റെയും നിയന്ത്രണം തിരിച്ചുപിടിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button