ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഇടുക്കി തൊടുപുഴ അച്ചന്‍കവല ചെമ്മനംകുന്നേല്‍ ലക്ഷ്മി ആണ് മരിച്ചത്. 79 വയസായിരുന്നു. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മൂത്രാശയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു ലക്ഷ്മി. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകീട്ടോടെ മരണപ്പെട്ടത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കാരം നടത്തി. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല.
Post Your Comments