COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരണസംഖ്യ 45 ആയി

കൊച്ചി : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രണ്ടാമത്തെ കോവിഡ് രോഗിയാണ് മരണപ്പെടുന്നത്. രോഗബാധിതനായി എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) മരിച്ചത്. ജൂണ്‍ 19നാണ് ഹാരിസ് കുവൈത്തില്‍ നിന്നെത്തിയത്. തുടര്‍ന്ന് കടുത്ത പ്രമേഹരോഗിയായിരുന്ന ഹാരിസിനെ ജൂണ്‍ 26ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയി.

അതേസമയം ഇടുക്കി തൊടുപുഴ അച്ചന്‍കവല ചെമ്മനംകുന്നേല്‍ ലക്ഷ്മി കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 79 വയസായിരുന്നു. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മൂത്രാശയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു ലക്ഷ്മി. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകീട്ടോടെ മരണപ്പെട്ടത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കാരം നടത്തി. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button