തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണക്കടത്തിന്റെ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്. വിദേശത്തു നിന്ന് സ്വര്‍ണം കടത്തുന്നതിനു പിന്നില്‍ വിവിധ പദ്ധതികള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കണ്‍സള്‍റ്റന്‍സികള്‍ക്കു പങ്കുണ്ടെന്ന വിവരം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ അടക്കം ഏജന്‍സികളുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്തിരുന്നു.
ഈ യോഗത്തിലാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കണ്‍സള്‍റ്റന്‍സികളെ നിരീക്ഷിക്കണമെന്നും അന്വേഷണം നടത്തണമെന്നും അമിത് ഷാ ഉത്തരവ് നല്‍കിയത്. വിദേശ കണ്‍സള്‍റ്റന്‍സി സ്ഥാപനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന കരാര്‍ നടപടികള്‍, ഇവര്‍ ഇടനില വഹിക്കുന്ന പദ്ധികള്‍, ഫയലുകള്‍, കരാര്‍ തുകകള്‍ എന്നിവ വിശദമായി അന്വേഷിക്കും. ഇവര്‍ നല്‍കുന്ന സബ്‌കോണ്‍ട്രാക്റ്റുകള്‍ക്ക് ഉള്‍പ്പെടെ ദേശവിരുദ്ധമായ ഇടപാടുകള്‍ സാധ്യമാണോ എന്നതടക്കം അന്വേഷിക്കും.
പോത്തീസിന്റെയും രാമചന്ദ്രയുടെയും ലൈസൻസ് റദ്ദാക്കി
പിഡബ്ല്യുസിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. കമ്പനിയുമായി പിണറായിയുടെ മകള്‍ക്കുള്ള ബന്ധവും പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.
വെള്ളിയാഴ്ച നടന്ന യോഗത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എന്‍.ഐ.എയുടെ അന്വേഷണ രീതികള്‍ യോഗം വിലയിരുത്തി. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതനുസരിച്ച് അന്വേഷണം ഉന്നതരിലേക്കും നീളുമെന്നാണ് റിപ്പോര്‍ട്ട് .
Post Your Comments