Latest NewsIndiaNewsBusiness

സ്വിസ്​ ബാങ്കിൽ 196 കോടി രൂപയുടെ നിക്ഷേപം; വൃദ്ധയിൽ നിന്നും പിഴയും നികുതിയും ഈടാക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്

ന്യൂഡൽഹി : സ്വിസ്​ ബാങ്കിൽ 196 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയ വൃദ്ധയിൽ നിന്ന്  നികുതിയും പിഴയും ഈടാക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്. അതേസമയം കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതോടെ 14,000 രൂപ മാത്രമാണ് മാസവരുമാനമെന്നും നിക്ഷേപം തന്റേതല്ലെന്ന വാദവുമായി​ വൃദ്ധ രംഗത്തെത്തി. എന്നാൽ ഇവരുടെ വാദം ശരി​യല്ലെന്ന്​ ക​​​ണ്ടെത്തിയതോടെ 80കാരിയായ രേണു തരണിയിൽനിന്ന്​ പിഴ ഈടാക്കാൻ ഇൻകം ടാക്​സ്​ അപ്പ​ല്ലേറ്റ്​ ട്രൈബ്യൂനൽ (ഐ.ടി.എ.ടി) ഉത്തരവിടുകയായിരുന്നു.

2004ലാണ്​ സ്വിസ്​ ബാങ്കിൽ ഈ അക്കൗണ്ട്​ തുറന്നിരിക്കുന്നത്​. തരണി കുടുംബ ട്രസ്​റ്റിന്റെ പേരിലാണ്​ 196 കോടി രൂപയുടെ നിക്ഷേപം. 2005 -06 കാലയളവിൽ നിക്ഷേപവിവരം ആദായ നികുതി റി​ട്ടേണിൽ കാണിച്ചിട്ടില്ല. തുടർന്ന്​ 2014ൽ നിക്ഷേപം കണ്ടെത്തിയതോടെ വൃദ്ധക്കെതിരെ കേസെടുക്കുകയായിരുന്നു.
എന്നാൽ തനിക്ക്​ സ്വിസ്​ ബാങ്കിൽ നിക്ഷേപമില്ലെന്ന്​ വൃദ്ധ ആവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ട്രസ്​റ്റിലെ നിക്ഷേപത്തിൽ പങ്കില്ലെന്നും ഒരുഘട്ടത്തിൽ നിക്ഷേപകാലയളവിൽ നോൺ റെസിഡൻറാണെന്ന വാദം പോലും വൃദ്ധ ഉയർത്തി.

അതേസമയം 2005 -06 കാലയളവിൽ ആദായ നികുതി റി​​ട്ടേണിൽ 1.7 ലക്ഷം വാർഷിക വരുമാനവും വിലാസം ബംഗളൂരു കാണിക്കുകയും ഇന്ത്യൻ നികുതി ദായകനെന്ന്​ അവകാശപ്പെട്ടതായും ആദായ നികുതി വകുപ്പ്​ ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button