COVID 19KeralaLatest NewsNews

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് പ്രതിസന്ധി : 7 ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഉള്‍പ്പെടെ 18 കോവിഡ് സ്ഥിരീകരണം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് പ്രതിസന്ധി , 7 പേര്‍ക്കടക്കം 18 കോവിഡ് സ്ഥിരീകരണം. ഇതോടെ
മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. നേരത്തേ കൊവിഡ് ബാധിച്ച അഞ്ചുഡോക്ടര്‍മാര്‍ ഉള്‍പ്പെടെയാണ് ഏഴുപേര്‍ക്ക് രോഗം റിപ്പോര്‍ട്ടുചെയ്തതെന്നാണ് അറിയുന്നത്. ഇതിനൊപ്പം രണ്ട് നഴ്‌സ് മാര്‍ക്കും കൊവിഡ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നാണ് സൂചന.

Read Also : വധുവിനു കോവിഡ്: വരനും ബന്ധുക്കളും വൈദികരുമടക്കം ക്വാറന്റൈനില്‍

ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ പതിനെട്ടുപേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് കൊവിഡ് ബാധിച്ചതോടെ ആശുപത്രിയിലെ കൂടുതല്‍ വിഭാഗങ്ങള്‍ അടച്ചിടും. നിവലില്‍ സര്‍ജറി വിഭാഗം അടച്ചിട്ടിരിക്കുകയാണ്. കൂടുതല്‍ പേര്‍ക്ക് രോഗം പടര്‍ന്നതോടെ ആയിരം പരിശോധനാകിറ്റുകള്‍ മെഡിക്കല്‍കോളേജില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആയിരം കിറ്റുകള്‍ മെഡിക്കല്‍കോളേജിന് കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button