മികച്ച വേഷങ്ങള്‍ ചെയ്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നിന്നപ്പോഴും ബോളിവുഡിലേക്ക് കടക്കാന്‍ നടി ശോഭന ശ്രമിച്ചിരുന്നില്ല. അവസരങ്ങള്‍ ഏറെയുണ്ടായിട്ടും എന്ത് കൊണ്ട് ബോളിവുഡില്‍ നിന്ന് വിട്ടു നിന്നു എന്നതിന് കൃത്യമായ മറുപടി നല്‍കുകയാണ് താരം.
മലയാളത്തില്‍ നിരന്തരം തനിക്ക് ഇണങ്ങുന്ന മികച്ച വേഷങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോൾ ബോളിവുഡിലേക്ക് പോകാന്‍ ഒരിക്കലും തനിക്ക് തോന്നിയിട്ടില്ലെന്നും നല്ല നല്ല മലയാള സിനിമകള്‍ വിട്ടു മറ്റൊരു വലിയ സിനിമാ മേഖലയിലേക്ക് പോകാന്‍ തന്റെ മനസ്സ് ആഗ്രഹിക്കാതിരുന്നത് സിനിമയുമായി ബന്ധപ്പെട്ടു വലിയ സ്വപ്നങ്ങള്‍ തന്നില്‍ ഇല്ലാതിരുന്നത് കൊണ്ടാണെന്നും ശോഭന പറയുന്നു.
പോപ്പുലാരിറ്റിയുടെ ഒരു ശ്രമം ഇല്ലായിരുന്നു. ആ സമയത്ത് എനിക്ക് നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളത്തില്‍ ഞാന്‍ നല്ല തിരക്ക് ആയിരുന്നു.
മാധുരി ദീക്ഷിത് ചെയ്തത് പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനൊക്കെ എനിക്ക് ആഗ്രഹമുണ്ടായിരുന്നു പക്ഷെ എന്റെ മൈന്‍ഡ് ബിസിയായിരുന്നു. അത് കൊണ്ട് മാത്രമാണ് ബോളിവുഡ് ആഗ്രഹിക്കാതിരുന്നത്” ശോഭന പറയുന്നു.
Post Your Comments