കട്ടപ്പന: ഇടുക്കി ജലാശയത്തിൽ ജലം വറ്റിയഭാഗത്ത് മഹാശിലായുഗത്തിലെ അവശേഷിപ്പുകൾ കണ്ടെത്തി. നെടുങ്കണ്ടം പുരാവസ്തു ചരിത്രസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിൽ ഡാമിൽ വെള്ളം കുറഞ്ഞ ഭാഗങ്ങളിൽ നടത്തിയ പഠനത്തിലാണ് നന്നങ്ങാടികളുടെയും ശിലകളുടെയും വലിയ ശേഖരം ഡാമിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. അഞ്ചുരുളി മുനമ്പിലാണ് ചരിത്രാതീത കാലത്തിെൻറ അവശേഷിപ്പുകൾ തെളിഞ്ഞത്.
Read also: ഡിഷ് ആന്റിന വഴി ഇന്റര്‍നെറ്റ് : പുതിയ പദ്ധതി… ഇനി മൊബൈലുകളുടെ കാലം കഴിഞ്ഞു
ജലനിരപ്പ് താഴ്ന്ന ഭാഗത്തുമാത്രം പത്തോളം നന്നങ്ങാടികൾ പകുതി തകർന്നനിലയിലാണ്. നന്നങ്ങാടികൾക്കകത്ത് ഉണ്ടായിരുന്നവ പലതും നഷ്ടമായി. അവശേഷിച്ചവയ്ക്കകത്ത് മണ്ണ് നിറഞ്ഞിരിക്കുകയാണ്. പണ്ടുകാലത്ത് മരിച്ചവരെ അടക്കിയ വലിയ മൺകലങ്ങളാണ് നന്നങ്ങാടികൾ. കലങ്ങൾക്കുള്ളിൽ അവർ ഉപയോഗിച്ചിരുന്ന ആഭരണങ്ങളും വിലയേറിയ വസ്‌തുക്കളും നിക്ഷേപിച്ചിരുന്നതായി അടുത്തകാലത്ത് ചെല്ലാർകോവിലിൽ കണ്ടെടുത്ത നന്നങ്ങാടികൾ വെളിവാക്കുന്നു.മഴ കനത്താൽ വെള്ളം കയറി ഇവ വീണ്ടും കാണാതാകും.
Post Your Comments