ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ആരംഭിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇന്നലെ രാജ്യത്ത് 34,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ അവസ്ഥ മോശമായെന്നും ഇത് സ്ഫോടനാത്മക വളര്‍ച്ചയാണെന്നും ഐഎംഎ ചെയര്‍പേഴ്സണ്‍ ഡോ. വി.കെ മോംഗ വ്യക്തമാക്കി. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നത് 30,000 ല്‍ അധികം കേസുകളാണ്. മോശം അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിന് നിരവധി ഘടകങ്ങളുണ്ടെങ്കിലും ഇപ്പോള്‍ ഗ്രാമങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇതൊരു മോശം സൂചനയാണ്. സമൂഹവ്യാപനത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം സമൂഹവ്യാപനം ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകളെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുവരെ അംഗീകരിച്ചിട്ടില്ല.
Post Your Comments