
പെഷവാര്‍: അപൂര്‍വ ബുദ്ധപ്രതിമ തകര്‍ത്തെറിഞ്ഞ സംഭവം, നാല്പേരെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യയിലാണ് സംഭവം ഉണ്ടായത്. പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ അടുത്തിടെ കണ്ടെത്തിയ അപൂര്‍വ ബുദ്ധപ്രതിമ നശിപ്പിക്കപ്പെട്ട സംഭവത്തിലാണ് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. മര്‍ദാന്‍ ജില്ലയിലെ കൃഷിയിടത്തില്‍നിന്നു കണ്ടെത്തിയ പ്രതിമയാണ് നശിപ്പിച്ചത്.
ചുറ്റികകൊണ്ട് പ്രതിമ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. പ്രവിശ്യയിലെ ആര്‍ക്കിയോളജി വകുപ്പ് ഡയറക്ടര്‍ അബ്ദുള്‍ സമദ് ഖാന് സംഭവത്തില്‍ വലിയ ദുഃഖം പ്രകടിപ്പിച്ചു.
Post Your Comments