ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ നടന് അജിത്തിന്റെ വസതിയ്ക്ക് നേരെ ബോംബാക്രമണ ഭീഷണി. അജിത്തിന്റെ ചെന്നൈയിലെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പൊലീസ് സ്റ്റേഷനിലേക്ക് അഞ്ജാത സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അജിത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തി.തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയില്‍ നിന്നാണ് ഫോണ്‍ കോള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു. 2014 ലും 2017 ലും സമാനമായ രീതിയില്‍ അജിത്തിന്റെ വസതിയ്ക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. അടുത്തിടെ താരങ്ങളായ രജനീകാന്ത്, വിജയ് എന്നിവരുടെ വീട്ടുകള്‍ക്ക് നേരെയും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. പിന്നീട് വിജയ്ക്കെതിരെ ഭീഷണി മുഴക്കിയ ആളെ പൊലീസ് കണ്ടെത്തുകയും ചെയ്തു. വില്ലുപുരം സ്വദേശിയായ ഭുവനേഷ് എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments