Latest NewsCinemaMollywoodNews

‘എ ലൗവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്’; അധിക്ഷേപിച്ചവര്‍ക്ക് പ്രണയലേഖനവുമായി അഹാന കൃഷ്ണകുമാര്‍

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരില്‍ അഹാനയ്‌ക്കെതിരെ വലിയ വിമര്‍ശനമുണ്ടായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചവര്‍ക്ക് ‘പ്രണയലേഖന’വുമായി നടി അഹാന കൃഷ്ണകുമാര്‍. തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണിനെയും സ്വര്‍ണക്കടത്ത് കേസിനെയും ബന്ധപ്പെടുത്തിയുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരില്‍ അഹാനയ്‌ക്കെതിരെ വലിയ വിമര്‍ശനമുണ്ടായിരുന്നു. സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു.

ഇതിന് പിന്നാലെയാണ് വീഡിയോയുമായി താരം എത്തിയിരിക്കുന്നത്. ‘എ ലൗവ് ലെറ്റര്‍ ടു…’ എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന പേര്. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത, മനസാക്ഷിയില്ലാത്ത എല്ലാ സൈബര്‍ ബുള്ളിയിങ് പ്രവര്‍ത്തകര്‍ക്കുമായി സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

സൈബര്‍ ആക്രണണം നടത്തിയതിലുള്ള പ്രതികരണമോ മറുപടിയോ അല്ല താന്‍ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നതെന്നും, അവരുടെ മനസ് മാറ്റാന്‍ വേണ്ടിയല്ല തന്റെ വീഡിയോ എന്നും അഹാന പറയുന്നുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ക്ക് നേരിടേണ്ടി വരുന്നവര്‍ ഇര അല്ലങ്കില്‍ വിക്റ്റിം അല്ല. അതൊക്കെ തമാശയായി നോക്കിക്കാണണം. സൈബര്‍ ബുള്ളീയിങ് നടത്തുന്നവരെ എന്തെങ്കിലും മാരകമായ അസുഖമുള്ളവരായാണ് കണക്കാക്കേണ്ടത്. മോശം വാക്കുകള്‍ ഉപയോഗിച്ച് തന്നെ ആക്രമിച്ചവര്‍ സ്വയം ലജ്ജിക്കണമെന്നും അഹാന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button