കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ ഐഎഎസിന് കുരുക്ക് മുറുകുന്നു , ശിവശങ്കറിന് എല്ലാം അറിയാം . എന്‍ഐഎയോട് പറഞ്ഞത് പച്ചക്കള്ളം . സ്വര്‍ണക്കടത്തിന്റെ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് അറിയാമായിരുന്നതായി എന്‍ഐഎയോടു കേസിലെ മുഖ്യപ്രതി സരിത് വെളിപ്പെടുത്തിയതോടെയാണ് ശിവശങ്കറിനെതിരെ കുരുക്ക് മുറുകുന്നത്. വസ്തുത പരിശോധിക്കാന്‍ എന്‍ഐഎ ശിവശങ്കറിനെ വിളിപ്പിച്ചേക്കും. കള്ളക്കടത്ത് സ്വര്‍ണം തിരിച്ചയക്കാന്‍ സ്വപ്നയും സംഘവും ശ്രമിച്ചതിനു തെളിവായി കത്ത് പുറത്തുവന്നു. പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ കസ്റ്റംസ് അസി.കമ്മിഷണര്‍ക്കാണ് കത്ത് നല്‍കിയത്.
സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി തിരുവനന്തപുരത്ത് എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തി. സ്വപ്നയെയും സന്ദീപിനെയും വെവ്വേറെ വാഹനങ്ങളിലായാണ് കൊണ്ടുപോയത്. തിരുവനന്തപുരത്തെ മൂന്നു ഫ്‌ലാറ്റുകളില്‍ ആദ്യം എത്തിച്ചു. ഇരുവരെയും വാഹനത്തില്‍ നിന്നിറക്കാതെയായിരുന്നു തെളിവെടുപ്പ്. അരുവിക്കരയിലെ വീട്ടിലെത്തിച്ചപ്പോള്‍ സന്ദീപ് നായരെ പുറത്തിറക്കി തെളിവെടുത്തു. അമ്പലമുക്കിലെ ഫ്‌ലാറ്റിലെത്തിച്ചപ്പോള്‍ സ്വപ്നയെയും ഫ്‌ലാറ്റിനുള്ളിലേക്ക് കൊണ്ടുപോയാണ് തെളിവെടുത്തത്.
Post Your Comments