പാരിസ് : പടിഞ്ഞാറന്‍ ഫ്രഞ്ച് നഗരമായ നാന്‍റെസിലെ രിത്രപ്രസിദ്ധമായ ക്രിസ്ത്യന്‍ ദേവാലയത്തില്‍ വന്‍തീപിടിത്തം നടന്നതായി റിപ്പോര്‍ട്ടുകള്‍. പതിനഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സെന്‍റ് പീറ്റേഴ്‍സ്‍ ആന്‍റ്‍ സെന്‍റ് പോള്‍സ് കത്തീഡ്രലിലാണ് തീപിടിത്തം ഉണ്ടായതെന്ന് ഫ്രഞ്ച് വാര്‍ത്താ ചാനല്‍ ഫ്രാന്‍സ് 24 സ്ഥിരീകരിച്ചു. പ്രദേശത്ത് നൂറോളം അഗ്നിശമനസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
La cathédrale de #Nantes en proie aux flammes ce matin…
Pensée pour les pompiers qui luttent contre le feu.
Certainement encore un malheureux accident. pic.twitter.com/stcCaD6dUC— FrancaisFaché (@francaisfache) July 18, 2020
പടിഞ്ഞാറന്‍ ഫ്രഞ്ച് നഗരമായ നാന്റെസിലുള്ള കത്തീഡ്രലില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. പാരീസിലെ നോത്ര ദാം കത്തീഡ്രലില്‍ ഉണ്ടായ വലിയ തീപിടിത്തത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് വീണ്ടും മറ്റൊരു ദേവാലയത്തില്‍ അഗ്നിബാധയുണ്ടായത്.
Les pompiers arrivent sur place pic.twitter.com/KQHsuONkwb
— Valentin Bourdaud (@ValBourdaud) July 18, 2020
ഇതിന് മുമ്പ് 1972-ല്‍ നാന്റെസ് കത്തീഡ്രലില്‍ തീപിടുത്തമുണ്ടായിരുന്നു. കെട്ടിടത്തിന് മേല്‍ക്കൂരയ്ക്ക് അന്ന് കേടുപാടുകള്‍ സംഭവിച്ചു. മൂന്ന് വര്‍ഷത്തോളം അടിച്ചിട്ടാണ് അറ്റകുറ്റപണി പൂര്‍ത്തിയാക്കിയത്.
Post Your Comments