തിരുവനന്തപുരം: തലസ്ഥാനത്ത് പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ ഇന്നലെ കോവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആദ്യമായാണ് ഏതെങ്കിലും പ്രദേശങ്ങളിൽ സമൂഹവ്യാപനമുണ്ടായതായി ഔദ്യോഗികമായി സ്ഥിരീകരണമുണ്ടാവുന്നത്. ഇവിടെ ഉറവിടമറിയാത്ത രോഗികളുണ്ടാകുകയും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്ന് പ്രത്യേക ക്ലസ്റ്ററുകൾ രൂപപ്പെടുകയും പരസ്പരബന്ധമില്ലാത്ത ഒന്നിലധികം ക്ലസ്റ്ററുകൾ വ്യത്യസ്തപ്രദേശങ്ങളിൽ ഉണ്ടാകുകയും ചെയ്‌തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സമൂഹവ്യാപനമുണ്ടായതായി സർക്കാർ സ്ഥിരീകരിച്ചത്.
Read also: ഇന്ന് മുതൽ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി
അതേസമയം തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതിഗുരുതരസാഹചര്യം നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീരമേഖലയിൽ അതിവേഗത്തിൽ രോഗവ്യാപനമുണ്ടാകുന്നുണ്ട്. പുല്ലുവിളയിൽ 97 സാമ്പിളുകൾ പരിശോധിച്ചതിൽ 51 പേർക്ക് പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 പേർക്ക് നടത്തിയ പരിശോധനയിൽ 26 എണ്ണം പോസിറ്റീവാണ്. പുതുക്കുറിശ്ശിയിൽ 75 സാമ്പിളുകൾ പരിശോധിച്ചതിൽ 20 എണ്ണം പോസിറ്റീവായിരുന്നു.
Post Your Comments