COVID 19KeralaLatest NewsNews

പ്രതിക്ക് കോവിഡ്; അ‌ങ്കമാലി സ്റ്റേഷനിലെ 8 പോലീസുകാർ നിരീക്ഷണത്തിൽ

കൊച്ചി : അങ്കമാലി പൊലീസ് സ്‌റ്റേഷനില്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സ്‌റ്റേഷനിലെ എട്ട് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. തുറവൂര്‍ സ്വദേശിയായ പ്രതിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് അങ്കമാലി തുറവൂര്‍ സ്വദേശിയെ മറ്റു രണ്ടു പേര്‍ക്കൊപ്പം പൊലീസ് ഇയാളെ പിടികൂടിയത്. ഇവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് പ്രതികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് പ്രതിയുമായി സമ്പര്‍ക്കത്തില്‍ ഏർപ്പെട്ട പോലീസ്ക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

അതേസമയം, എറണാകുളം ജില്ലയില്‍ അതീവ ഗുരുതര സാഹചര്യം തുടരുകയാണ്. ജില്ലയില്‍ ചെല്ലാനം, ആലുവ, കീഴ്മാട് ക്ലസ്റ്ററുകളിലെല്ലാം രോഗവ്യാപനം രൂക്ഷമാണ്. ചെല്ലാനം ക്ലസ്റ്ററില്‍ പുതുതായി 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുദിവസം കൊണ്ട് 97 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ചെല്ലാനത്ത് മാത്രം കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 170 ആയി.രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെല്ലാനം പൂര്‍ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. എങ്കിലും രോഗബാധ പുറത്തേക്ക് പടരുമോ എന്ന ആശങ്ക ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button