ന്യൂഡല്‍ഹി : കേരളത്തിലെ സ്വര്‍ണക്കടത്ത് കേന്ദ്രം അതിശക്തമായി ഇടപെടുന്നു . അന്വേഷണം അണിയറയിലിരുന്ന് ചരടുവലിയ്ക്കുന്ന ഉന്നതരിലേയ്ക്ക് . സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് അന്വേഷണം ഉന്നതരിലേക്കും നീളുമെന്നാണ് യോഗത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. വെള്ളിയാഴ്ചയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ വിഷയത്തില്‍ യോഗം ചേര്‍ന്നത്
എന്‍ഐ.എയുടെ അന്വേഷണ രീതികളിലുള്ള പ്രത്യേകതകളും യോഗം വിലയിരുത്തി. ഹൈദരാബാദിലെ എന്‍.ഐ.എയുടെ ദക്ഷിണ മേഖല ആസ്ഥാനത്തിനു കീഴിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍; ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ബ്യൂറോ ഓഫ് ഇമിഗ്രേഷനന്‍സും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണ്. ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഫൈസല്‍ ഫരീദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
Post Your Comments