തിരുവനന്തപുരം: പ്രവേശന പരീക്ഷയ്ക്കിടെ നിയന്ത്രണങ്ങള്‍ പാലിക്കാതെ കൂട്ടം കൂടാന്‍ സാഹചര്യം സൃഷ്ടിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. സ്കൂള്‍ ഗേറ്റിന് മുന്നില്‍ കൂട്ടം കൂടി നില്ക്കുന്ന ആളുകളുടെ ചിത്രമടക്കം പങ്കുവെച്ചാണ് വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്. സാമൂഹ്യ അകലം പാലിക്കാനുള്ള നിയന്ത്രണങ്ങളെ പൂര്‍ണമായും പരിഹസിക്കുന്ന രീതിയിലാണ് കീം 2020 നടന്നത്. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കുകയായിരുന്നു കോവിഡ്19 നെ ഫലപ്രദമായി ചെറുക്കാന്‍ താല്പര്യമുള്ള ഭരണകൂടം ചെയ്യേണ്ടത്. പരീക്ഷ മാറ്റി വച്ചിരുന്നെങ്കില്‍ എന്ന് എംപിയായ താനും പരീക്ഷാര്‍ത്ഥികളും ആവശ്യപ്പെട്ടത് കണക്കിലെടുത്തില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ശശി തരൂര്‍ വിശദമാക്കുന്നു.
പരീക്ഷ ജൂലൈ 16 ന് തന്നെ നടക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി കനത്ത ജാഗ്രതയിലാവും പരീക്ഷ നടത്തുകയെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ സാമൂഹ്യ അകലം പോലും പാലിക്കാതെയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.
Post Your Comments