ഡാൻസ് റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ യുവ താരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു . അഭിനയത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് സാനിയ. താരത്തിന്റെ ഡാൻസ് വീഡിയേകളു മറ്റും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുമുണ്ട് . അടുത്തിടെ സ്വന്തം പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
2014 ആണ് സാനിയ ആദ്യമായി സിനിമയിൽ വരുന്നത് മമ്മൂട്ടി ചിത്രമായ ബാല്യകാലസഖിയിൽ സുഹറയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് ചുവട് വെച്ചത്. പിന്നീട് സുരേഷ് ഗോപി ചിത്രമായ അപ്പോത്തിക്കിരിയിലും ബാലതാരമായി എത്തിയിരുന്നു . 2018 ൽ പുറത്തു വന്ന ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിൽ ചിന്നു എന്ന പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് മികച്ച കഥാപാത്രങ്ങളായിരുന്നു താരത്തെ തേടി എത്തിയത്.
ശരീരത്തിന് അനിയോജ്യമായ വസ്ത്രങ്ങളാണ് സാനിയ തിരഞ്ഞെടുക്കുന്നത്. മോഡേൺ വസ്ത്രം ധരിക്കാൻ വേണ്ടി ശരീരം ഭാരം വരെ കുറച്ചിരുന്നു. ഒരു വർഷത്തിനിടെ കുറച്ചത് 9 കിലോ ഭാരമായിരുന്നു. 2019 ൽ കിലോ ആയിരുന്ന സാനിയ 2020 ആയപ്പോഴേയ്ക്കും 50 കിലോയായി ഭാരം കുറച്ചിരുന്നു. പല അഭിമുഖങ്ങളിൽ വസ്ത്രധാരണത്തെ കുറിച്ചുളള വിവാദങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ ആരും മോശമായി പറയാതിരിക്കാൻ വേണ്ടിയാണ് വണ്ണം കുറച്ചതെന്നാണ് താരം പറയുന്നത്.
Post Your Comments