1997 ഇല് റിലീസ് ചെയ്ത അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബന് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ കുറെയേറെ ഹിറ്റ് ചിത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞെങ്കിലും പിന്നീടുണ്ടായ തുടര്‍ പരാജയങ്ങള്‍ അദ്ദേഹത്തിന്റെ താര മൂല്യം കുറക്കുകയും ചെയ്തു. നിരവധി ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 2006 നു ശേഷം അദ്ദേഹം സിനിമയില്‍ നിന്ന് തന്നെ മാറി നിന്നു.
അതിന് ശേഷം സിനിമയിലേക്ക് തിരികെ എത്തിയ സമയത്തു താന്‍ അനുഭവിച്ച കാര്യങ്ങള്‍ ഒരിക്കല്‍ ചാക്കോച്ചന് തുറന്നു പറഞ്ഞത് ഇപ്പോഴും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒന്നാണ്. വന്ന സമയത്തു, തനിക്കു താരമൂല്യം കുറവായിരുന്നതിനാല്‍ തന്റെ കൂടെയഭിനയിക്കാന്‍ നായികമാരെ കിട്ടാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബന് പറയുന്നത്. ഒരുപാട് നായികമാരെ താന്‍ ഇങ്ങനെ അടുത്ത പടത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവരൊന്ന് വലിഞ്ഞ് നിന്നിട്ടുണ്ട് എന്നും എന്നാല്‍ അവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിച്ചത് കൊണ്ട് തനിക്കു അതില്‍ വിഷമം തോന്നിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു. മാര്‍ക്കറ്റ് വാല്യൂ മാറിയപ്പോള്‍ അവരൊക്കെ വിളിക്കാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രാഫിക്, സീനിയര്‍സ്, മല്ലു സിംഗ്, റോമന്‍സ്, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളുടെ വിജയമാണ് കുഞ്ചാക്കോ ബോബന്റെ തിരിച്ചു വരവില്‍ നിര്‍ണായകമായത്. സിനിമയില്‍ താന്‍ തിരിച്ചുവന്നപ്പോള്‍ ഒരുപാട് പേരുടെ പിന്തുണ തനിക്കുണ്ടായിരുന്നു എന്നും കുഞ്ചാക്കോ ബോബന് പറയുന്നുണ്ട്.
Post Your Comments