രാജ്യത്തിന്റെ നയതന്ത്രകാര്യങ്ങളില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ചില ചട്ടങ്ങളുണ്ട്. അത്തരം ചട്ടങ്ങളുടെ ലംഘനം ചൂണ്ടി കാണിച്ച് ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നയതന്ത്ര ചട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് അഡ്വക്കറ്റ് ശങ്കു.ടി.ദാസ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇതിനായി പങ്ക് വച്ചിരിക്കുന്നത് യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയും കേരളമന്ത്രിസഭയിലെ ഉന്നത വിദ്യഭ്യാസ മന്ത്രി കെടി ജലീലും നടത്തിയ കൂടികാഴ്ചയുടെ ചിത്രമാണ്.
വിദേശ രാജ്യത്തെ പ്രതിനിധികളും ആയി നമ്മുടെ രാജ്യത്തെ അധികാര സ്ഥാനത്തിരിക്കുന്നവര്‍ ഇടപഴകുന്നതിന് വിദേശ കാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ചില ചട്ടങ്ങള്‍ ഉണ്ടെന്നും ഇന്ത്യാ മഹാരാജ്യത്തിന്റെ അന്തസ്സിനും ഗൗരവത്തിനും വേണ്ടി രൂപീകരിച്ചിട്ടുള്ള ആ ചട്ടങ്ങളുടെ പേര് എംഇഎ ഡിപ്ലോമാറ്റിക് പ്രോട്ടോക്കോള്‍ എന്നാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. ഈ ചട്ടത്തില്‍ പറയുന്നത് മന്ത്രിയോട് മന്ത്രി, സെക്രട്ടറിയോട് സെക്രട്ടറി, ഉദ്യോഗസ്ഥനോട് ഉദ്യോഗസ്ഥന്‍ എന്ന മട്ടില്‍ തന്റെ അതേ നിലയില്‍ ഉള്ള വിദേശ പ്രതിനിധിയോട് മാത്രമേ നമ്മുടെ രാജ്യത്തിന്റെ പ്രതിനിധി ഇടപെടുകയുള്ളൂ എന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ശങ്കു.ടി.ദാസ് കുറിപ്പ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
വിദേശ രാജ്യത്തിന്റെ ഒരു സ്റ്റേറ്റ് ലെവല്‍ മന്ത്രിയുമായി നമ്മുടെ പ്രധാന മന്ത്രി കൂടിക്കാഴ്ച നടത്തുകയുമില്ലെന്നും മന്ത്രിയോട് സംസാരിക്കാന്‍ മന്ത്രിയും, പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ പ്രധാന മന്ത്രിയും തന്നെ വരണമെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യുന്നത് നമ്മുടെ രാഷ്ട്രത്തിന്റെ അന്തസ്സിനു ഇടിവാണെന്നും അദ്ദേഹം പറയുന്നു.
ശങ്കു.ടി.ദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ഈ ചിത്രത്തില്‍ മുന്‍പിലായി നിവര്‍ന്നു ഞെളിഞ്ഞു നടന്ന് വരുന്നത് UAE കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി ആണ്.
അയാള്‍ക്ക് ഒരടി പിറകിലായി വിനയപൂര്‍വ്വം ഒതുങ്ങി നടന്ന് വരുന്ന വിധേയന്‍ നമ്മുടെ സംസ്ഥാനത്തെ ഒരു മന്ത്രിയുമാണ്.
വലത് വശത്ത് നില്‍ക്കുന്നത് ആരാണെന്നത് പോട്ടെ.
അതല്ല നമ്മുടെ വിഷയം.
വിഷയം നയതന്ത്ര മര്യാദയാണ്.
വിദേശ രാജ്യത്തെ പ്രതിനിധികളും ആയി നമ്മുടെ രാജ്യത്തെ അധികാര സ്ഥാനത്തിരിക്കുന്നവര്‍ ഇടപഴകുന്നതിന് വിദേശ കാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ചില ചട്ടങ്ങള്‍ ഉണ്ട്.
ഇന്ത്യാ മഹാരാജ്യത്തിന്റെ അന്തസ്സിനും ഗൗരവത്തിനും വേണ്ടി രൂപീകരിച്ചിട്ടുള്ള ആ ചട്ടങ്ങളുടെ പേര് MEA ഡിപ്ലോമാറ്റിക് പ്രോട്ടോക്കോള്‍ എന്നാണ്.
‘Similar level talks only’ എന്നതാണ് ആ പ്രോട്ടോക്കോളിന്റെ ഏറ്റവും ചുരുക്കത്തിലുള്ള മര്‍മ്മം.
മന്ത്രിയോട് മന്ത്രി, സെക്രട്ടറിയോട് സെക്രട്ടറി, ഉദ്യോഗസ്ഥനോട് ഉദ്യോഗസ്ഥന്‍ എന്ന മട്ടില്‍ തന്റെ അതേ നിലയില്‍ ഉള്ള വിദേശ പ്രതിനിധിയോട് മാത്രമേ നമ്മുടെ രാജ്യത്തിന്റെ പ്രതിനിധി ഇടപെടുകയുള്ളൂ.
അല്ലാതെ വിദേശ രാജ്യത്തെ സെക്രട്ടറിയോട് നമ്മുടെ രാജ്യത്തെ മന്ത്രി സംസാരിക്കില്ല.
വിദേശ രാജ്യത്തിന്റെ ഒരു സ്റ്റേറ്റ് ലെവല്‍ മന്ത്രിയുമായി നമ്മുടെ പ്രധാന മന്ത്രി കൂടിക്കാഴ്ച നടത്തുകയുമില്ല.
മന്ത്രിയോട് സംസാരിക്കാന്‍ മന്ത്രിയും, പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ പ്രധാന മന്ത്രിയും തന്നെ വരണം.
അതില്‍ വിട്ടുവീഴ്ച ചെയ്യുന്നത് നമ്മുടെ രാഷ്ട്രത്തിന്റെ അന്തസ്സിനു ഇടിവാണ്.
അങ്ങനെയാണ് ചട്ടം എന്നിരിക്കെ ഈ ചിത്രവും അതിലെ ആളുകളുടെ ശരീര ഭാഷയും ഒന്നൂടി ശ്രദ്ധിക്കണം.
UAE കോണ്‍സുലേറ്റ് ജനറല്‍ ആയ ജമാല്‍ ഹുസൈന്‍ അല്‍ സാബി എന്നയാള്‍ റാങ്ക് കൊണ്ട് ഇന്ത്യയിലെ ഒരു മിഡ് ലെവല്‍ IFS ഉദ്യോഗസ്ഥന്റെ അതേ നിലയിലാണുള്ളത്.
കോണ്‍സുല്‍ ഉദ്യോഗസ്ഥര്‍ ഗ്രൂപ്പ് Bയും ആകാം എന്നത് കൊണ്ട് റാങ്ക് അതിനും താഴെയും ആകാം.
പ്രത്യേകിച്ചും പോസ്റ്റ് ചെയ്യുന്ന പ്രദേശത്തിന്റെ പ്രാധാന്യവും ഉദ്യോഗസ്ഥന്റെ റാങ്കിനെ നിര്‍ണ്ണയിക്കുന്ന ഘടകം ആണെന്നിരിക്കെ.
കെ.ടി. ജലീല്‍ എന്ന ആളാകട്ടെ റാങ്ക് കൊണ്ട് ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ഒരു സ്റ്റേറ്റ് മിനിസ്റ്റര്‍ ആണ്.
അങ്ങനെയൊരാളെ കഷ്ടിച്ചൊരു ഡയറക്ടര്‍/ സെക്രട്ടറി ലെവലിലുള്ള ഉദ്യോഗസ്ഥനോട് മാത്രം ചര്‍ച്ച നടത്താന്‍ അധികാരമുള്ള സാബിക്ക് പിന്നില്‍ ഒരടി മാറി നടക്കാനും, വെറുമൊരു വാട്‌സപ്പ് മെസ്സേജ് അയച്ചാല്‍ പോലും ഓടി നടന്ന് റംസാന്‍ കിറ്റ് വിതരണം ചെയ്യാനും, പ്രോട്ടോക്കോള്‍ ലംഘിച്ചു ഉഭയ കക്ഷി ചര്‍ച്ച നടത്താനും ഒക്കെ ആരാണ് ഇവിടെ ചുമതലപ്പെടുത്തിയത്?
ലജ്ജാകരമായ ഈ വിധേയത്വം കാണിച്ചു രാജ്യത്തിന്റെ അന്തസ്സിനെ തന്നെ താഴ്ത്തി കെട്ടാന്‍ എങ്ങനെയാണിയാള്‍ക്ക് ധൈര്യം വരുന്നത്
അതാണെന്റെ വിഷയം.
ഈ ചട്ടലംഘനം വിദേശകാര്യ മന്ത്രാലയം അതീവ ഗൗരവത്തില്‍ തന്നെ എടുക്കണം.
Post Your Comments