തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫോണ്‍ വിളി പട്ടികയില്‍ പോലീസിലെ ഒരു അസിസ്റ്റന്റ് കമ്മിഷണറും. തിരുവനന്തപുരം നഗരത്തില്‍ ജോലി ചെയ്യുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് സ്വപ്നയെ അങ്ങോട്ടു വിളിച്ചു സംസാരിച്ചത്.ഇദ്ദേഹത്തിനെതിരേ മുന്‍പും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥന് കഴിഞ്ഞ സ്വപ്നയ്ക്ക് എസ്എംഎസും അയച്ചിട്ടുണ്ട്.
മന്ത്രി കെ.ടി. ജലീലും അദ്ദേഹത്തിന്റെ സ്റ്റാഫ് നാസറുമായും സ്വപ്നയും കേസിലെ ഒന്നാം പ്രതി സരിത്തും ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സ്വപ്നയും സരിത്തുമായി ഒരു മാസത്തിനിടെ 14 പ്രാവശ്യം സംസാരിച്ചു. രാത്രി വൈകിയും ഇവര്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ്; പ്രതികൾക്കെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റും
ഒരു ഫ്ളാറ്റ് നിര്‍മാതാവും രണ്ടു മാധ്യമ പ്രവര്‍ത്തകരുടെ നമ്പറും എഡിജിപിയുടെ എസ്എംഎസ് സന്ദേശവും പട്ടികയിലുണ്ട്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണമെത്തിയ ജൂലൈ മൂന്നിന് യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയും സ്വപ്നയും ഫോണില്‍ 16 പ്രാവശ്യം ബന്ധപ്പെട്ടതായും ഫോണ്‍ വിളികള്‍ പരിശോധിച്ചതില്‍നിന്നു വ്യക്തമായി.
Post Your Comments