ജിസ് ജോയുടെ സംവിധാനത്തിൽ ആസിഫ് അലിയും അപർണയും നായികാ–നായകന്മാരായി എത്തിയ ‘സണ്‍ഡേ ഹോളിഡേ’ എന്ന ചിത്രത്തിലെ ‘ഒരു നോക്കു കാണുവാൻ’ എന്ന ഗാനമാണ് താരം പാടിയത്. പാട്ടിന്റെ വിഡിയോ ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുകയാണ്. കാർത്തിക് ആണ് ചിത്രത്തിനു വേണ്ടി ഈ ഗാനം ആലപിച്ചത്. .
ജൂലൈ പതിനാലിന് ചിത്രം പുറത്തിറങ്ങിയിട്ട് മൂന്ന് വർഷം തികഞ്ഞു. അതിനു പിന്നാെലയാണ് അപർണയുടെ പാട്ടിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അച്ഛൻ ബാലമുരളിയുടെ ഗിറ്റാർ ഈണത്തിനും അമിതിന്റെ കീബോർഡ് സംഗീതത്തിനുമൊപ്പം ഏറെ ആസ്വദിച്ചാണ് അപർണയുടെ ആലാപനം. വിഡിയോയ്ക്കായി ഇൻഡോർ ഷൂട്ടും ഔട്ട് ഡോർ ഷൂട്ടും നടത്തിയിട്ടുണ്ട്. അച്ഛനും മകളും ചേർന്ന് മരച്ചുവട്ടിലിരുന്ന് പാടുന്നതും താളമിടുന്നതും താരം പങ്കുവെച്ച വിഡിയോയിൽ കാണാം.
അപർണയും അച്ഛനും വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിഡിയോയ്ക്കു താഴെ ഇരുവരെയും പ്രശംസിച്ചു നിരവധി പേർ പ്രതികരണങ്ങൾ രേഖപ്പെടുത്തി. അച്ഛനും മകളും അൽ കിടു, ഒരു രക്ഷയുമില്ലാത്ത ഗംഭീര പ്രകടനം എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. പ്രശംസിച്ചവർക്കെല്ലാം അപർണ സമൂഹമാധ്യമത്തിലൂടെ തന്നെ നന്ദി അറിയിച്ചത് .
ചുരുങ്ങിയ കാലം കൊണ്ട് അഭിനയത്തിലൂടെയും ആലാപനത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് അപർണ ബാലമുരളി. ‘സൺഡേ ഹോളിഡേ’ എന്ന ചിത്രത്തിലെ ‘മഴ പാടും’ എന്ന ഗാനം അരവിന്ദ് വേണുഗോപാലും അപർണ ബാലമുരളിയും ചേർന്നാണ് പാടിയത്. ദീപക് ദേവ് ആണ് ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. സംവിധായകൻ ജിസ് ജോയ് തന്നെയാണ് പാട്ടിനു വരികളൊരുക്കിയത്. .
Post Your Comments