Latest NewsKeralaIndia

എ എൻ രാധാകൃഷ്ണനെതിരെ മാനനഷ്ടത്തിന് സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വക്കീൽ നോട്ടീസ്

എറണാകുളത്തെ പ്രമുഖ അഭിഭാഷകനായ എസ് ശ്രീകുമാർ അസോസിയേറ്റ്സ് മുഖേനയാണ് സ്പീക്കര് വക്കീല് നോട്ടീസ് അയച്ചത്.

തിരുവനന്തപുരം : കേരള നിയമസഭാ സ്പീക്കര് പി ശ്രീരാമകൃഷ്ണനെതിരെ അടിസ്ഥാനരഹിതമായ അപവാദപ്രചരണവും വ്യക്തിഹത്യയും നടത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എ എൻ രാധാകൃഷ്ണനെതിരെ മാനനഷ്ടത്തിന് കേസ്.

ഏഴ് ദിവസത്തിനുള്ളില് അടിസ്ഥാനരഹിതമായ ആരോപണങ്ങള് പിൻവലിച്ച്‌ നിരുപാധികമായി മാപ്പു പറയുകയും നഷ്ടപരിഹാരമായി ഒരുകോടി രൂപ കെട്ടിവയ്ക്കുകയും ദൃശ്യ-പത്ര മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുകയും ചെയ്യാത്തപക്ഷം സിവിലായും ക്രിമിനലായും തുടര് നടപടികള് സ്വീകരിക്കുന്നതാണെന്നാണ് ശ്രീരാമകൃഷ്ണൻ നൽകിയിരിക്കുന്ന നോട്ടീസ്.

സ്വപ്ന തന്റെ സ്വാധീനം വർധിപ്പിച്ചത് ലൈംഗികത ഉപയോഗിച്ച്‌, വികാരിയച്ചനുമായുള്ള ഒളിച്ചോട്ടത്തിന് പിന്നാലെ നടന്നത് വിവാഹ പരമ്പര: മുൻ ഡ്രൈവറുടെ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു

എറണാകുളത്തെ പ്രമുഖ അഭിഭാഷകനായ എസ് ശ്രീകുമാർ അസോസിയേറ്റ്സ് മുഖേനയാണ് സ്പീക്കര് വക്കീല് നോട്ടീസ് അയച്ചത്. സ്വപ്നയും സ്പീക്കറും നെടുമ്പാശ്ശേരിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ രണ്ടു ദിവസം ഉണ്ടായിരുന്നു എന്ന് എ എൻ രാധാകൃഷ്ണൻ പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു. ഇത് തന്റെ ഫേസ്‌ബുക്ക് ലൈവിലും ഇട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button