ന്യൂഡല്‍ഹി:ലോകരാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും കോവിഡിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നതില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. വൈറസിനെ തടയാനുള്ള മറ്റുവഴികളൊന്നും രാജ്യങ്ങള്‍ക്കു മുന്നിലില്ല. കോവിഡ് രോഗികളും മരണങ്ങളും ക്രമാതീതമായി ഉയരുകയാണ്.സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ലോകമെമ്പാടും അടച്ചിടല്‍ പോലുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കിയതാണ്.
സാമ്പത്തിക മേഖലയെ മോശമായി ബാധിക്കുന്നതിനാല്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ നിന്നും പുറത്ത് കടന്നു.ഇപ്പോഴിതാ വീണ്ടും നിയന്ത്രണങ്ങളിലേക്ക് തിരികെ പോകുകയാണ് ചില രാജ്യങ്ങള്‍.
ഹോങ്കോംഗ്
ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രമായ ഹോങ്കോംഗില്‍ കഴിഞ്ഞ മൂന്ന് മാസം സാധാരണ ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ അതിനൊരു മാറ്റം വരികയാണ്.7.5 മില്ല്യണ്‍ ജനസംഖ്യയുള്ള മുന്‍ ബ്രിട്ടീഷ് കോളനിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്‌കൂളുകള്‍ വേനല്‍ക്കാല അവധി ആരംഭിച്ചപ്പോള്‍ ബാറുകളും ജിമ്മുകളും ബീച്ചുകളും അടഞ്ഞു തന്നെ കിടക്കുകയാണ്. നാല് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ല. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ യുഎസ് ഡോളര്‍ 645 രൂപ പിഴ അടയ്ക്കേണ്ടി വരും.
മെല്‍ബണ്‍, ഓസ്ട്രേലിയ
വിക്ടോറിയയില്‍ പുതിയ കൊവിഡ് തരംഗം പ്രകടമായതിനെ തുടര്‍ന്ന്, മെല്‍ബണിലെ 5 മില്ല്യണ്‍ ജനങ്ങള്‍ ആറ് ആഴ്ച ലോക്ക്ഡൗണിലേക്ക് മടങ്ങുകയാണ്. 51 % വും ഉറവിടം കണ്ടെത്താത്ത കൊവിഡ് കേസുകളാണ്. ഓസ്ട്രേലിയ അടുത്ത കൊവിഡ് ഹോട്ട്സ്പോട്ട് ആകുമോ എന്നാണ് ആശങ്ക.
ടോക്കിയോ
ജപ്പാനില്‍ ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ ഉയരുകയാണ്. 45 % ത്തോളം ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ ഉയരുന്നത് അപായ മുന്നറിയിപ്പ് നല്‍കുന്നതാണ്. കൊവിഡ് വ്യാപനം തടയുന്നതിനായി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യം ഉണ്ടാകുമെന്ന് ധനകാര്യ മന്ത്രി യാസുതോഷി നിഷിമുര പറഞ്ഞു.
ദക്ഷിണാഫ്രിക്ക
ലോക്ക്ഡൗണില്ലാതെ ദ്രുത പരിശോധനയിലൂടെയും സമ്പര്‍ക്ക രോഗികളെ കണ്ടെത്തുന്നതിലൂടെയും വൈറസിനെ കൈപ്പിടിയിലൊതുക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ജിം, നിശാകേന്ദ്രങ്ങള്‍ പോലുള്ള ഉയര്‍ന്ന അപകടസാധ്യതാ മേഖലകളില്‍ അധികൃതര്‍ ഇലക്ട്രോണിക് എക്‌സിറ്റ്, എന്‍ട്രി സംവിധാനങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. വൈറസ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ, അത് വായുവില്‍ നിലനില്‍ക്കുന്നുണ്ടോ ഉണ്ടെങ്കില്‍ എത്രനാള്‍ എന്നതിനെ കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ക്ക് മനസ്സിലാകുന്നില്ല.
Post Your Comments